സെന്‍സര്‍ ബോര്‍ഡിലെ പലര്‍ക്കും യോഗ്യതയില്ലെന്ന് അമോല്‍ പലേക്കര്‍

amolpalekkar-1തിരുവനന്തപുരം: സെന്‍സര്‍ഷിപ്പിനെതിരെയുള്ള പല ചെറുത്തുനില്‍പുകളും വ്യക്തിതലത്തില്‍ ഒതുങ്ങിപ്പോകുയാണെന്ന് സംവിധായകനും നടനുമായ അമോല്‍ പലേക്കര്‍. അംഗമാവാനുള്ള യോഗ്യതയില്ലാത്തവരാണ് പലപ്പോഴും ബോര്‍ഡില്‍ എത്തുന്നത്. അധികാരത്തിലെത്തിയാല്‍ ആയിരങ്ങളുടെ തലവെട്ടുമെന്ന് രാംലീല മൈതാനത്തുനിന്ന് പ്രസംഗിച്ച ആള്‍ക്കെതിരെ നടപടിയെടുക്കാത്തവര്‍ താന്‍ ആ സംഭവം സിനിമയാക്കിയാല്‍ പ്രദര്‍ശനാനുമതി നല്‍കുമോയെന്നും പലേക്കര്‍ ചോദിച്ചു. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത്രമായ ദൃശ്യാവിഷ്കാരത്തിന് തടസ്സമാകുകയും ഭരണകൂട താല്‍പര്യങ്ങള്‍ അടിച്ചല്‍േപിക്കുകയും ചെയ്യുന്ന ഫിലിം സെന്‍സര്‍ നിയമങ്ങള്‍ എടുത്തുകളയണമെന്ന് ആവശ്യമുയര്‍ന്നു. ഇന്ത്യയിലെ സെന്‍സര്‍ നിയമങ്ങള്‍ പഠിക്കാനായി വിവര സാങ്കേതിക മന്ത്രാലയം നിയമിച്ച സമിതിയുടെ അധ്യക്ഷന്‍ ശ്യാം ബെനഗലിന്‍െറ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.

വാണിജ്യ സിനിമകള്‍ ഉള്ള കാലത്തോളം സെന്‍സര്‍ഷിപ്പുമുണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊളോണിയല്‍ ഭരണത്തിന്‍െറ ഭാഗമായാണ് സെന്‍സര്‍ഷിപ് ആരംഭിച്ചത്. എന്നാല്‍, വര്‍ത്തമാനകാല യാഥാര്‍ഥ്യം സെന്‍സര്‍ഷിപ് തുടരുമെന്നാണ് സൂചന നല്‍കുന്നത്. ‘എ വിത്ത് കോഷന്‍’ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് വാണിജ്യ പ്രദര്‍ശനങ്ങള്‍ക്കോ ഡീവീഡി പോലെയുള്ള വിപണന സാധ്യതകള്‍ തേടുന്നതിനോ അനുമതി നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.

സെന്‍സര്‍ഷിപ്പിനെയല്ല സിനിമാട്ടോഗ്രഫി ആക്ടിനെതന്നെ ചോദ്യം ചെയ്യണ്ടതുണ്ടെന്ന് ഡോക്യുമെന്‍ററി സംവിധായകന്‍ രാകേഷ് ശര്‍മ ആവശ്യപ്പെട്ടു. എട്ടു മാസത്തെ നിയമപോരാട്ടത്തിനൊടുവില്‍ കാ ബോഡിസ്കേപ്സിന് അനുകൂല വിധി നേടി ചലച്ചിത്രോത്സവത്തിനത്തെുന്ന ജയന്‍ ചെറിയാന്‍ തന്‍െറ പോരാട്ടത്തിന് ഐ.എഫ്.എഫ്.കെ നല്‍കിയ പിന്തുണക്ക് നന്ദി പറഞ്ഞു. ഇന്‍റര്‍നെറ്റില്‍ പോണ്‍സൈറ്റുകള്‍ സുലഭമായ കാലത്ത് അശ്ളീലമെന്നും ലൈംഗിക ദൃശ്യങ്ങളെന്നും പറഞ്ഞ് കലാസൃഷ്ടിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങനെയാണെന്ന് ദീപ ധന്‍രാജ് ചോദിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment