Flash News

സി.പി.ഐയുടെ ലയന ആവശ്യം തള്ളി വൃന്ദ കാരാട്ട്

December 12, 2016

vrinda-karatഹൈദരാബാദ്: കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലയിക്കേണ്ടത് കാലത്തിന്‍െറ അനിവാര്യതയാണെന്ന സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡിയുടെ പ്രസ്താവന സി.പി.എം തള്ളിക്കളഞ്ഞു. സി.പി.ഐയുമായി ലയനം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ‘ഇടതുപാര്‍ട്ടികളുമായി, പ്രത്യേകിച്ച് സി.പി.ഐയുമായി അടുപ്പമേറിയതും ഐക്യത്തോടെയുമുള്ള ബന്ധമാണ് സി.പി.എം കാത്തുസൂക്ഷിക്കുന്നത്. ഐക്യ ഇടതുപക്ഷം എന്നത് പ്രധാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതേസമയം കൂടിച്ചേരല്‍ എന്നത് കൊണ്ട് സി.പി.ഐ എന്താണ് ഉദ്ദേശിച്ചതെന്നറിയില്ല. ലയനമാണെങ്കില്‍ അത് ഞങ്ങളുടെ അജണ്ടയിലില്ല‘-അവര്‍ പറഞ്ഞു.

രാഷ്ട്രീയപാര്‍ട്ടികളെ വിവരാവകാശ നിയമ പരിധിയില്‍ കൊണ്ടുവരുന്നതത് പാര്‍ട്ടികളുടെ ആഭ്യന്തരകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാനും ചാരപ്പണി നടത്താനും സര്‍ക്കാറിന് അവസരം നല്‍കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൃത്യമായ സാമ്പത്തിക വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും സി.പി.എം ഇക്കാര്യത്തില്‍ സുതാര്യമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top