53 ലക്ഷത്തോളം രൂപയുടെ കറന്‍സി പിടിച്ചു

 

546707-rupee2000ന്യൂഡല്‍ഹി: ഗുജറാത്തിലെ വഡോദര, മഹാരാഷ്ട്രയിലെ നവി മുംബൈ, താണെ എന്നിവിടങ്ങളില്‍ നിന്ന് 53 ലക്ഷത്തോളം രൂപയുടെ കറന്‍സി പിടികൂടി. ഇതില്‍ ഏറെയും 2000ന്‍െറ നോട്ടുകളാണ്. നവി മുംബൈയില്‍ 23.70 ലക്ഷത്തിന്‍െറ പുതിയ നോട്ടുകളാണ് പിടിച്ചത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു. പണത്തിന്‍െറ ഉറവിടത്തെക്കുറിച്ച് ഇവര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ളെന്ന് പൊലീസ് അറിയിച്ചു. താണെയിലെ ഉല്‍ഹാസ്നഗറില്‍ കഴിഞ്ഞ ദിവസം 9.76 ലക്ഷം രൂപ മുല്യമുള്ള 2000ത്തിന്‍െറ കറന്‍സികള്‍ കണ്ടെടുത്ത സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായിരുന്നു.

ഗുജറാത്തിലെ വഡോദരയില്‍ ബിസിനസുകാരന്‍െറ വീട്ടില ചാക്കില്‍ സൂക്ഷിച്ച 19.67 ലക്ഷം രൂപ പിടികൂടി. ഇതില്‍ 13 ലക്ഷവും 2000 രുപയുടെ നോട്ടുകളാണ്. മദ്യനിരോധനം മറികടന്ന് വിദേശമദ്യം വിറ്റ കേസുമായി ബന്ധപ്പെട്ട റെയ്ഡിലാണ് ബിസിനസുകാരന്‍െറ വീട്ടില്‍ നിന്ന് വന്‍തുക കണ്ടത്തെിയത്. 2000ന്‍െറ 650 നോട്ടുകളും 100ന്‍െറ 6000 നോട്ടുകളും പിടിച്ചവയില്‍ പെടും.

തിരച്ചിലില്‍ 91 പെട്ടി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും വിദേശമദ്യക്കുപ്പികളും പിടിച്ചെടുത്തു. ഗുജറാത്ത് മദ്യനിരോധന നിയമം അനുസരിച്ച്‌ അറസ്റ്റിലായ ഗോയലിനെ കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ജാമ്യത്തിലിറങ്ങുന്നതിനു മുന്‍പ് താന്‍ കുറ്റക്കാരനല്ലെന്നു തെളിയിക്കാന്‍ നടത്തിയ ശ്രമമാണ് ഗോയലിനെ കുടുക്കിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ മദ്യോപയോഗത്തിനു സര്‍ക്കാര്‍ മദ്യനിരോധന വകുപ്പ് നല്‍കുന്ന സ്ഥിരം അനുമതിപത്രം കുടുംബത്തിലെ ഒരാള്‍ക്കുണ്ടെന്നും അതുവച്ച്‌ അംഗീകൃത കടയില്‍നിന്നാണ് മദ്യം വാങ്ങി ശേഖരിച്ചിട്ടുള്ളതെന്നുമായിരുന്നു ഗോയല്‍ നല്‍കിയ മൊഴി.

കൃത്യം രേഖകളും രസീതും നല്‍കിയാണ് ഈ മദ്യവില്‍പന എന്നതിനാല്‍ മദ്യം വാങ്ങിയതിന്റെ രേഖകള്‍ പിടിച്ചെടുക്കാന്‍ പൊലീസ് നടത്തിയ പരിശോധനയിലാണ്, ചാക്കില്‍ കെട്ടി അലമാരയുടെ മൂലയില്‍ അത്ര ശ്രദ്ധിക്കപ്പെടാത്ത നിലയില്‍ ഉപേക്ഷിച്ചിരുന്ന നോട്ടുകള്‍ കണ്ടെത്തിയത്. രണ്ടായിരത്തിന്റെ 650 നോട്ടുകളും നൂറിന്റെ ആറായിരം നോട്ടുകളും അടക്കം 19.67 ലക്ഷമാണ് പിടിച്ചെടുത്തത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment