ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്പില്‍ ക്യൂ നിന്നവര്‍ക്ക് ബി.ജെ.പി ലഡു വിതരണം ചെയ്യും

647_121316105646ന്യൂഡല്‍ഹി: പണമെടുക്കാന്‍ ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്പില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് ലഡു നല്‍കാന്‍ ബി.ജെ.പി ഡല്‍ഹി ഘടകം തീരുമാനിച്ചു. ഡല്‍ഹിയിലെ എല്ലാ വീട്ടിലും ലഡു വിതരണം ചെയ്യും. ഡല്‍ഹിയില്‍ പുതിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റായി നിയമിതനായ മനോജ് തിവാരി കൈകൊണ്ട ആദ്യതീരുമാനമാണിത്.

ഒരു കുടംബത്തിന് ഒരു ലഡു എന്ന നിലയില്‍ ജനുവരി ഒന്നു മുതല്‍ പത്ത് വരെയാണ് ലഡുവിതരണം. കള്ളപ്പണത്തിനെതിരായ മോദിയുടെ പോരാട്ടത്തിന് പ്രയാസം സഹിച്ചും ജനം പിന്തുണ നല്‍കിയതിനുള്ള നന്ദി സൂചകമായിട്ടാണ് ലഡു നല്‍കുന്നതെന്ന് തിവാരി പറഞ്ഞു. ഈ ലഡുവും ജനങ്ങള്‍ നന്ദിയോടെ സ്വീകരിക്കുമെന്ന് തിവാരി പ്രതീക്ഷ പ്രകടിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment