Flash News

സുപ്രീം കോടതി വിധി നടപ്പാക്കിയാല്‍ ബിവറേജസ് കോര്‍പറേഷന്‍െറ പകുതി ഷോപ്പുകളും മാറ്റേണ്ടിവരും

December 16, 2016

bevco-ullor-premium-outletതിരുവനന്തപുരം: ദേശീയ ഹൈവേകള്‍ക്കരികിലെ മദ്യശാലകള്‍ പൂട്ടാനുള്ള സുപ്രീം കോടതിവിധി നടപ്പാക്കിയാല്‍ ബിവറേജസ് കോര്‍പറേഷന്‍െറ ഷാപ്പുകളില്‍ പകുതിയും മാറ്റേണ്ടിവരും. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാര്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ്.

ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍നിന്ന് 500 മീറ്റര്‍ പരിധിയിലുള്ള വിപണനശാലകള്‍ പൂട്ടണമെന്നാണ് കോടതി നിര്‍ദേശം. ഇപ്പോഴുള്ള ഷോപ്പുകള്‍ മാറ്റി പുതിയ സ്ഥലത്ത് തുറക്കുന്നത് സര്‍ക്കാറിന് എളുപ്പമാകില്ല. ഷാപ്പ് മാറ്റിയാല്‍ അവിടെനിന്ന് ജനങ്ങളുടെ എതിര്‍പ്പുണ്ടാകും. അതുകൊണ്ടുതന്നെ ഷാപ്പുകള്‍ മാറ്റുന്നതും പ്രായോഗികമല്ല. പ്രതിദിനം 29 കോടി രൂപയുടെ വിറ്റുവരവുള്ള വിപണനശാലകളുടെ പകുതിയോളം പൂട്ടിയാല്‍ സ്ഥാപനത്തിന്‍െറ നിലനില്‍പ് തന്നെ പ്രതിസന്ധിയിലാകും. 134 വിപണനശാലകളാണ് ദേശീയ, സംസ്ഥാന പാതയോരങ്ങളിലുള്ളതെങ്കിലും ദൂരപരിധി അളന്നു തിട്ടപ്പെടുത്തിയാല്‍ കൂടുതല്‍ വിപണനശാലകള്‍ മാറ്റേണ്ടിവരും.

മദ്യശാലകള്‍: സുപ്രീംകോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണം: മദ്യവിരുദ്ധ ഏകോപനസമിതി

കൊച്ചി: ദേശീയ-സംസ്ഥാന പാതകളുടെ അര കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മദ്യവില്‍പനശാലകള്‍ നിരോധിച്ച സുപ്രീം കോടതി ഉത്തരവ്, സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കണമെന്ന് മദ്യവിരുദ്ധ ഏകോപനസമിതി ആവശ്യപ്പെട്ടു. ദേശീയ-സംസ്ഥാന പാതകളില്‍ മദ്യവില്‍പന ശാലകളുടെ പരസ്യങ്ങള്‍ പാടില്ലെന്ന കോടതി ഉത്തരവും ഉടന്‍ നടപ്പാക്കണം.

ദേശീയപാതയോരത്തുനിന്ന് മദ്യവില്‍പനശാലകള്‍ നീക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രം നേരത്തേ നിര്‍ദേശം നല്‍കിയിരുന്നതാണ്. കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് ഹൈവേകളില്‍ മദ്യശാലകള്‍ക്ക് അംഗീകാരം നല്‍കിയത്. പുതിയ മദ്യനയം പ്രഖ്യാപിക്കുമ്പോഴും സുപ്രീം കോടതി വിധിയും കേന്ദ്ര നിര്‍ദേശവും പാലിക്കണം. കേരളത്തെ മദ്യാസക്തി സൃഷ്ടിക്കുന്ന ദുരന്തങ്ങളില്‍നിന്ന് രക്ഷിക്കാന്‍ ഈ വിധി സഹായകമാകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top