പുതിയ കരസേന മേധാവിയെ നിയമിച്ചത് സീനിയറായ മൂന്നു പേരെ മറികടന്ന്

army-1ന്യൂഡല്‍ഹി: പുതിയ കരസേന മേധാവിയായി ലഫ്റ്റനന്‍റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചത് സീനിയറായ മൂന്നു പേരെ മറികടന്ന്. സതേണ്‍ കമാന്‍ഡ് തലവനും മലയാളിയുമായ ലഫ്റ്റനന്‍റ് ജനറല്‍ പി.എം. ഹാരിസ്, ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ പ്രവീണ്‍ ബക്ഷി, സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ ബി.എസ്. നേഗി എന്നിവരെ തഴഞ്ഞാണ് ബിപിന്‍ റാവത്തിനെ കരസേന മേധാവിയാക്കിയത്. കോഴിക്കോട് ചെറൂപ്പ സ്വദേശിയാണ് ലഫ്റ്റനന്‍റ് ജനറല്‍ പി.എം. ഹാരിസ്. കരസേന മേധാവി ദല്‍ബീര്‍ സിങ് സുഹാഗ് ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലാണ് ബിപിന്‍ റാവത്തിന്‍െറ നിയമനം. നിലവില്‍ വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫായി സേവനമനുഷ്ഠിക്കുകയായിരുന്നു ബിപിന്‍ റാവത്ത്.

army-2
ലെഫ്. ജനറല്‍ പ്രവീണ്‍ ബക്ഷി

മൂന്നു പേരുടെ സീനിയോറിറ്റി മറികടന്നുള്ള നിയമനത്തിന്‍െറ സാഹചര്യമെന്താണെന്ന് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. ബിപിന്‍ റാവത്തിന്‍െറ കഴിവിനെ ചോദ്യംചെയ്യുന്നില്ല. ആരോടെങ്കിലും പ്രത്യേക താല്‍പര്യമോ വിരോധമോ ഇല്ല. സീനിയറായ മൂന്നു പേരെ തഴഞ്ഞ് നാലാം നിരയില്‍ നിന്നൊരാളെ നിയമിച്ച നടപടി മറ്റുള്ളവരുടെ കാര്യശേഷിയില്‍ സംശയം ജനിപ്പിക്കുന്നതാണെന്നും മനീഷ് തിവാരി ചൂണ്ടിക്കാട്ടി.

സീനിയോറിറ്റിയില്‍ മുന്നില്‍ പ്രവീണ്‍ ബക്ഷിയാണ്. അദ്ദേഹം ’77 ഡിസംബറില്‍ സേനയില്‍ ചേര്‍ന്നു. ’78 ജൂണിലാണ് പി.എം. ഹാരിസ് ചേര്‍ന്നത്. ’78 ഡിസംബറില്‍ ബി.എസ്. നേഗിക്കും ശേഷമാണ് ബിപിന്‍ റാവത്ത് കമീഷന്‍ ചെയ്തത്. മോദിസര്‍ക്കാറിന്‍െറ കടാക്ഷത്തില്‍ എല്ലാവരെയും മറികടന്ന് ബിപിന്‍ റാവത്ത് സേനയുടെ തലപ്പത്തത്തെുകയാണ്.

army-3
ലെഫ്. ജനറല്‍ പി.എം ഹാരിസ്

സൈന്യത്തിലെ നിയമനത്തിന് വ്യക്തമായ ചട്ടങ്ങളും കീഴ്വഴക്കങ്ങളുമുണ്ടായിരിക്കെ, അത് ലംഘിച്ചുള്ള നിയമനത്തിന്‍െറ പൊരുളെന്താണെന്ന് അറിയാന്‍ ജനത്തിന് അവകാശമുണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം പറഞ്ഞു. കരസേന മേധാവി മുതല്‍ സി.ബി.ഐ ഡയറക്ടര്‍ നിയമനം വരെ വിവാദമാക്കി മാറ്റുകയാണ് മോദി സര്‍ക്കാറെന്നും സലിം കുറ്റപ്പെടുത്തി. സീനിയോറിറ്റി മറികടന്നുള്ള നിയമനം വിവാദമായ സാഹചര്യത്തില്‍ തീരുമാനത്തിന്‍െറ ന്യായം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് സി.പി.ഐ നേതാവ് ഡി. രാജ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തിന്‍െറ ആക്ഷേപം സര്‍ക്കാര്‍ തള്ളി. കരസേന മേധാവി നിയമനത്തിന് രാഹുല്‍ ഗാന്ധിയുടെയോ 10 ജന്‍പഥിന്‍െറയോ അംഗീകാരം ആവശ്യമില്ലെന്നും അക്കാലം കഴിഞ്ഞുപോയെന്ന് കോണ്‍ഗ്രസും മറ്റും ഓര്‍ക്കണമെന്നും പാര്‍ലമെന്‍ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment