സൂറത്തിലെ പണമിടപാടുകാരനില്‍നിന്ന് 10.50 കോടിയുടെ സ്വത്ത് പിടിച്ചു, കള്ളപ്പണവേട്ട തുടരുന്നു

56054355സൂറത്ത്: സൂറത്തിലെ പണമിടപാടുകാരനില്‍നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 10.50 കോടി രൂപയുടെ കണക്കില്‍പെടാത്ത സ്വത്തുക്കള്‍. കിഷോര്‍ ഭാജിയവാല എന്നയാളുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. 1.05 കോടി രൂപയുടെ പുതിയ കറന്‍സി ഉള്‍പ്പെടെ 1.45 കോടി രൂപയും 1.49 കോടി രൂപയുടെ സ്വര്‍ണക്കട്ടിയും 4.92 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 1.39 കോടി രൂപയുടെ മറ്റ് ആഭരണങ്ങളും 1.28 കോടി രൂപയുടെ വെള്ളിക്കട്ടിയുമാണ് പിടികൂടിയത്. അന്വേഷണം നടക്കുന്നതിനാല്‍ ഇയാളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ആദായനികുതി വകുപ്പ് അധികൃതര്‍ വിസമ്മതിച്ചു. ഇയാള്‍ക്ക് 1000 കോടിയുടെ അനധികൃത സമ്പത്തുണ്ട്.

downloadഅതിനിടെ, ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വീണ്ടും കള്ളപ്പണം പിടികൂടി. 58,000 രൂപയുടെ ഇന്ത്യന്‍ രൂപയും ആറ് ലക്ഷം രൂപയുടെ നേപ്പാള്‍ കറന്‍സിയുമാണ് പല്ലിയയിലെ ഹോട്ടലില്‍നിന്ന് പിടികൂടിയത്. ഇന്ത്യന്‍ കറന്‍സി 2000 രൂപയുടെ നോട്ടുകളായാണ് സൂക്ഷിച്ചിരുന്നത്.

ഹൈദരാബാദില്‍ 66 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകള്‍ പിടികൂടി. ഡിസംബര്‍ 16ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് ഒരു അപ്പാര്‍ട്മെന്‍റിലേക്ക് ഓടിക്കയറിയ സംഘത്തില്‍നിന്ന് 36 ലക്ഷം രൂപയും ഡിസംബര്‍ 17ന് സ്കൂട്ടര്‍ യാത്രക്കാരനില്‍നിന്ന് 30 ലക്ഷം രൂപയുമാണ് പിടികൂടിയത്.

നോയ്ഡയില്‍ 18 ലക്ഷം രൂപയുടെ പുതിയ നോട്ടുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. ജിന്ദ് സ്വദേശി വിനയ് കുമാര്‍, ഹിസാര്‍ സ്വദേശികളായ മഹേന്ദ്ര കുമാര്‍, പ്രവീണ്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേനാംഗങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സംഘത്തെ പിടികൂടിയത്.

 

Print Friendly, PDF & Email

Leave a Comment