Flash News

കമ്യൂണിസ്റ്റ് നേതാവ് എസ്. ശിവശങ്കരപിള്ളക്ക് വിട

December 18, 2016

s-sivasankara-pillai-1200x545_cകൊച്ചി: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന എസ്. ശിവശങ്കരപിള്ളയുടെ ഭൗതീക ശരീരം ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പുല്ലുവഴി പി.കെ.വി സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ജയകേരളം സ്കൂളിന് സമീപത്തെ വീട്ടിലെത്തിച്ചു. ഒൗദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ എക്സി. അംഗങ്ങളായ പന്ന്യന്‍ രവീന്ദ്രന്‍, കെ.ഇ. ഇസ്മായില്‍, ആനി രാജ, സംസ്ഥാന എക്സി. അംഗം കെ.പി. രാജേന്ദ്രന്‍, മന്ത്രിമാരായ പി. തിലോത്തമന്‍, വി.എസ.് സുനില്‍ കുമാര്‍, എം.എല്‍.എമാരായ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, അഡ്വ. കെ.രാജന്‍, എല്‍ദോ എബ്രഹാം, അന്‍വര്‍ സാദത്ത്, എസ്. ശര്‍മ, ഇ.എസ്. ബിജിമോള്‍, മുന്‍ എം.എല്‍.എമാരായ പി. രാജു, ബെന്നി ബെഹന്നാന്‍, കെ.കെ. അജിത്ത്, സാജു പോള്‍, ബാബു പോള്‍, മുന്‍ മന്ത്രിമാരായ ജോസ് തെറ്റയില്‍, ടി.എച്ച.് മുസ്തഫ, മുന്‍ നിയമസഭ സ്പീക്കര്‍ പി.പി. തങ്കച്ചന്‍, എസ്.എന്‍.ഡി.പി ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രീതി നടേശന്‍, കെ.കെ. കര്‍ണന്‍, എം.എം. ലോറന്‍സ്, പി. രാജീവ്, ഇന്നസെന്‍റ് എം.പി, സി.എന്‍. ജയദേവന്‍, സംവിധായകന്‍ വിനയന്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

ഭാര്യ: റിട്ട. അധ്യാപിക നന്ദിനിയമ്മ. മക്കൾ: ഗീത, ലത, അഡ്വ. മധു. മരുമക്കൾ: കൃഷ്ണൻകുട്ടി, അരവിന്ദൻ, അജിത

സഖാക്കൾക്കിടയിൽ ഇടപ്പള്ളി ശിവൻ എന്നറിയപ്പെട്ടിരുന്ന ശിവശങ്കരപിള്ള വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. എറണാകുളം ജില്ലയിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി സംഘടിപ്പിച്ചവരിൽ പ്രമുഖനാണ്‌. ഇടപ്പള്ളി പൊലീസ്‌ സ്റ്റേഷൻ ആക്രമണത്തിൽ പ്രതിയായ ശിവശങ്കരപിള്ള ലോക്കപ്പിൽ ക്രൂരമായ മർദ്ദനങ്ങൾക്കും ഇരയായി. കുന്നത്തുനാട്‌ താലൂക്കിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെക്കുറിച്ച്‌ ജനങ്ങൾക്കിടയിൽ കേട്ടറിവു മാത്രമുണ്ടായിരുന്ന നാൽപ്പതുകളുടെ തുടക്കത്തിൽ നാട്ടുകാരനും ബന്ധുവുമായ പി ഗോവിന്ദപിള്ളയുമൊത്ത്‌ മെഗാഫോണുമെടുത്ത്‌ കാൽനടജാഥ നടത്തിയാണ്‌ ശിവശങ്കരപിള്ള പാർട്ടി സംഘടിപ്പിച്ചത്‌.

സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരുന്ന 1940-42 കാലഘട്ടത്തിൽ ശിവശങ്കരപിള്ള കീഴില്ലം സെന്റ്‌ തോമസ്‌ ഇംഗ്ലീഷ്‌ സ്കൂളിൽ വിദ്യാർഥിയായിരുന്നു. വിദ്യാർഥികളെ വിളിച്ചുകൂട്ടി തിരുവിതാംകൂർ വിദ്യാർഥി യൂണിയൻ രൂപീകരിച്ച ശിവശങ്കരപിള്ളയെ സ്കൂളിൽ നിന്ന്‌ പുറത്താക്കി. ഇതിനെതിരെ നാടെങ്ങും പ്രതിഷേധം അലയടിച്ചപ്പോൾ അദ്ദേഹത്തെ മാനേജ്മെന്റ്‌ തിരിച്ചെടുത്തു. വിദ്യാർഥി ഫെഡറേഷൻ പ്രവർത്തനത്തിനിടെ ആലുവ യു സി കോളജിലെ സംഘടനാ ചുമതലയിലും പാർട്ടി അദ്ദേഹത്തെ നിയോഗിച്ചു. ഇതിനിടെയാണ്‌ ഇടപ്പള്ളി പൊലീസ്‌ സ്റ്റേഷൻ ആക്രമണസംഭവത്തിൽ പ്രതിയായത്‌. ലോക്കപ്പിലും ജയിലിലുമായി കഴിഞ്ഞ രണ്ട്‌ മാസത്തോളം ക്രൂരമായ മർദ്ദനമാണ്‌ അദ്ദേഹത്തിന്‌ ഏൽക്കേണ്ടിവന്നത്‌. ജസ്റ്റിസ്‌ അന്നാചാണ്ടിയുടെ പ്രത്യേക കോടതി പിന്നീട്‌ ശിവശങ്കരപിള്ളയടക്കം 10 പേരെ തെളിവിന്റെ അഭാവത്തിൽ വിട്ടയയ്ക്കുകയായിരുന്നു.

പാർട്ടി ഭിന്നിപ്പിനു ശേഷം എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സിപിഐ പക്ഷത്ത്‌ അണികളെ നിലനിർത്താനും പാർട്ടിയെ നിർണായക ശക്തിയാക്കി വളർത്താനും മുന്നിൽ നിന്നവരിലൊരാൾ ശിവശങ്കരപിള്ളയായിരുന്നു. ദീർഘനാൾ പാർട്ടി സ്റ്റേറ്റ്‌ എക്സിക്യൂട്ടീവിൽ അംഗമായിരുന്ന അദ്ദേഹം സംസ്ഥാന കൺട്രോൾ കമ്മീഷനിലും അംഗമായിരുന്നു. രണ്ടു തവണ എറണാകുളം ജില്ലാ സെക്രട്ടറി പദം വഹിച്ചിട്ടുണ്ട്‌. നിരവധി ട്രേഡ്‌ യൂണിയനുകളുടെ നേതൃനിരയിൽ പ്രവർത്തിച്ച അദ്ദേഹം കഴിഞ്ഞ എൽഡിഎഫ്‌ മന്ത്രിസഭയുടെ കാലത്ത്‌ കേരള ഫീഡ്സിന്റെ ചെയർമാൻ പദവിയും അലങ്കരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top