Flash News

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം തുടരുന്നു

December 19, 2016

downloadതിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന നിസ്സഹകരണ സമരം തുടരുന്നു. സമരം ഒത്തുതീര്‍ക്കാന്‍ ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടക്കും. ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കുമെന്ന് സംഘടനനേതാക്കള്‍ അറയിച്ചു. ആര്‍ദ്രം, സമഗ്ര ആരോഗ്യസുരക്ഷ തുടങ്ങിയ പദ്ധതികള്‍ ഡോക്ടര്‍മാര്‍ ബഹിഷ്കരിച്ചിരിക്കുകയാണ്. സമരത്തിന്‍െറ ഭാഗമായി വകുപ്പുതലയോഗങ്ങളിലും തദ്ദേശസ്ഥാപനങ്ങളിലെ അവലോകന യോഗങ്ങളിലും നിന്ന് വിട്ടുനില്‍ക്കുകയാണ്.

നിസ്സഹകരണസമരം ശക്തമാക്കിയെങ്കിലും ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. അത്യാഹിതവിഭാഗങ്ങളും ഒ.പികളും തടസ്സം കൂടാതെ പ്രവര്‍ത്തിക്കുന്നു. പ്രതിരോധകുത്തിവെപ്പുകളും ശബരിമല ഡ്യൂട്ടിയും സാധാരണപോലെ നടക്കുന്നു. പ്രധാന ആവശ്യമായ അടിസ്ഥാന ശമ്പളത്തിലെ കുറവ് പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ളെന്ന് ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നു. തര്‍ക്കവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ അലംഭാവം കാണിക്കുന്നുവെന്ന് സംശയിക്കുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു.

ന്യായമാണെന്ന് ബോധ്യപ്പെട്ട് സര്‍ക്കാര്‍ തന്നെ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കാതെ വഞ്ചിച്ചതിനെതിരെയാണ് സമരമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. സര്‍ക്കാറിന്‍െറ ഉറപ്പ് വിശ്വസിച്ച് മൂന്നു മാസത്തിന് മുമ്പ് നിര്‍ത്തിവെച്ച സമരമാണ് ഇപ്പോള്‍ തുടങ്ങിയത്. ശമ്പളം വര്‍ധിപ്പിക്കാനല്ല, മറിച്ച് ലഭിച്ചുകൊണ്ടിരുന്ന ശമ്പളം വെട്ടിക്കുറക്കുന്നതിനെതിരെയാണ് സമരം.

ഗ്രാമീണമേഖലകളിലെ ആശുപത്രികളില്‍ അത്യാഹിതവിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ അര്‍ഹമായ അലവന്‍സുകളും നിഷേധിച്ചിരിക്കുയാണ്. സര്‍വിസില്‍ ഒരുദിവസത്തെ വ്യത്യാസത്തിന് ഒരേ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ തമ്മില്‍ അടിസ്ഥാനശമ്പളത്തില്‍ മൂന്ന് ഇന്‍ക്രിമെന്‍റ് തുകയിലധികം വരുന്ന കുറവ് ഇതുവരെ പരിഹരിക്കാനായിട്ടില്ളെന്നും കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top