യു.എ.പി.എ: സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എ.ഐ.വൈ.എഫ്

pinarayiതിരുവനന്തപുരം: യു.എ.പി.എ അനുസരിച്ച് കേസെടുക്കുന്നതിനെക്കുറിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങളെ സംരക്ഷിക്കേണ്ട പൊലീസ് ജനങ്ങളെ ദ്രോഹിക്കുന്ന നടപടികള്‍ തുടരുമ്പോള്‍ അവരെ നിലക്കുനിര്‍ത്താന്‍ സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ട്.

പൊതുപ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്നത് എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ നയമല്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് കഴിഞ്ഞ നിയമസഭ സമ്മേളനത്തിലാണ്. എന്നാല്‍, സംസ്ഥാനത്തെ പൊലീസ് അധികാരികള്‍ക്ക് ഇതൊന്നും ബാധകമല്ല എന്ന നിലയിലാണ് പെരുമാറുന്നത്. ലോക്കപ്പ് മര്‍ദനങ്ങളുടെയും പൊലീസ് ഭീകരതയുടെയും വാര്‍ത്തകള്‍ നിരന്തരം വരുന്നു. യു.എ.പി.എ വിഷയത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ നിലപാട് എന്താണെന്ന് വ്യക്തമാക്കാനും അത് നടപ്പാക്കാനും കേരള സര്‍ക്കാര്‍ തയാറാകണം.

എതിര്‍ ശബ്ദമുയര്‍ത്തുന്നവരെയും രാഷ്ട്രീയ എതിരാളികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്ന പൊലീസ് നടപടി അവസാനിപ്പിക്കണം. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, പ്രസിഡന്‍റ് അഡ്വ. ആര്‍. സജിലാല്‍, സംസ്ഥാന ജോയന്‍റ് സെക്രട്ടറി കെ.എസ്. അരുണ്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment