കള്ളപ്പണം വെളുപ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളെ ഉപയോഗിക്കുന്നു; കടലാസില്‍ മാത്രമുള്ള 200ഓളം രാഷ്ട്രീയപാര്‍ട്ടികളുടെ വരുമാനം പരിശോധിക്കും

election-commission-of-india-logo1ന്യൂഡല്‍ഹി: പേരിനുമാത്രം പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെ മറയാക്കി കള്ളപ്പണം വ്യാപകമായി വെളുപ്പിക്കുന്നതായി കണ്ടത്തെി. ഇതേതുടര്‍ന്ന് ഇത്തരം പാര്‍ട്ടികളുടെ വരുമാനം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പുകമീഷന്‍ രംഗത്ത്.

2005 മുതല്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാത്തതിനെതുടര്‍ന്ന് കമീഷന്‍ പട്ടികയില്‍നിന്ന് നീക്കിയ 200ഓളം രാഷ്ട്രീയപാര്‍ട്ടികളുടെ വരുമാനം പരിശോധിക്കാനാണ് നിര്‍ദേശം. ഇത്തരം പാര്‍ട്ടികളുടെ വിവരങ്ങള്‍ ഉടന്‍ ആദായനികുതിവകുപ്പിന് കൈമാറും. അനധികൃത പണമിടപാട് നടത്തുന്നതായി കണ്ടത്തെിയാല്‍ പാര്‍ട്ടികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കമീഷന്‍ ആവശ്യപ്പെട്ടു. കമീഷന്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയ പാര്‍ട്ടികളിലേറെയും പേരില്‍ മാത്രമുള്ളവയാണെന്നുമാത്രമല്ല സംഭാവനയെന്ന വ്യാജേന കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നവയുമാണ്.

രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ തെരഞ്ഞെടുപ്പുകമീഷനാണ് നടത്തുന്നത്. എന്നാല്‍, നിലവിലെ നിയമപ്രകാരം രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ കമീഷന് അധികാരമില്ല. പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ അധികാരം വേണമെന്ന കമീഷന്‍െറ ആവശ്യം നിയമമന്ത്രാലയത്തിന്‍െറ പരിഗണനയിലാണ്.

ദീര്‍ഘകാലം തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാതിരിക്കുകയും പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന പാര്‍ട്ടികളെ ഭരണഘടനയുടെ 324ാം വകുപ്പനുസരിച്ച് കമീഷന് പട്ടികയില്‍നിന്ന് നീക്കാം.
രാജ്യത്ത് രജിസ്ട്രേഷനുള്ളതും എന്നാല്‍ അംഗീകാരമില്ലാത്തതുമായ 1780 രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. ഇതുകൂടാതെ കോണ്‍ഗ്രസ്, ബി.ജെ.പി, ബി.എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം, എന്‍.സി.പി തുടങ്ങി ഏഴ് ദേശീയ പാര്‍ട്ടികളും 58 സംസ്ഥാന പാര്‍ട്ടികളുമുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment