Flash News

റഷ്യന്‍ അംബാസഡറുടെ കൊലയാളി തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗന്റെ സുരക്ഷാ വിഭാഗ അംഗമായിരുന്നു എന്ന് റിപ്പോര്‍ട്ട്

December 22, 2016

Zemanta Related Posts Thumbnailഅങ്കാറ: റഷ്യന്‍ അംബാസഡര്‍ ആന്ദ്രേ കാര്‍ലോവിനെ വെടിവച്ചു കൊന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്റെ സുരക്ഷാവിഭാഗം അംഗമായിരുന്നുവെന്നു റിപ്പോര്‍ട്ട്.

ജൂലൈ 15ന്റെ അട്ടിമറി ശ്രമത്തിനുശേഷം എര്‍ദോഗനു സുരക്ഷ നല്‍കുന്ന സംഘത്തിലൊരാളായി എട്ടു പൊതുചടങ്ങുകളില്‍ ഇയാള്‍ പോയതായി മാധ്യമറിപ്പോര്‍ട്ട് പറയുന്നു. തിങ്കളാഴ്ച വൈകിട്ട് അങ്കാറയിലെ ആര്‍ട് ഗാലറിയിലെ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന റഷ്യന്‍ അംബാസഡര്‍ക്കുനേരെ പൊലീസ് ഉദ്യോഗസ്ഥനായ മെവ്‌ലൂദ് മെര്‍ത് (22) ഒന്‍പതു വട്ടമാണു നിറയൊഴിച്ചത്.

ഇയാളെ പിന്നീട് തുര്‍ക്കി പൊലീസ് വെടിവച്ചുകൊന്നു. എര്‍ദോഗന്റെ അംഗരക്ഷകര്‍ കഴിഞ്ഞാല്‍ രണ്ടാം സുരക്ഷാനിരയിലെ പൊലീസ് ഉദ്യോഗസ്ഥരിലൊരാളായിരുന്നു മെവ്‌ലൂദ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, അംബാസഡറുടെ കൊലപാതകം യുവാവ് തനിച്ചു നടത്തിയ കൃത്യമാകാനാണു സാധ്യതയെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും റഷ്യന്‍ പ്രസി!ഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വക്താവ് പറഞ്ഞു. അംബാസഡറുടെ വധം അന്വേഷിക്കാനായി 18 അംഗ റഷ്യന്‍ സംഘം തുര്‍ക്കിയിലെത്തിയിട്ടുണ്ട്.

ഇന്നലെയാണു കാര്‍ലോവിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയത്. തുര്‍ക്കി വിദേശകാര്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top