ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ക്‌നാനായ കത്തോലിക്കാ സൊസൈറ്റിയെ ഇനി രാജു കക്കട്ടിലും, ജോസ് ചാമക്കാലയും നയിക്കും

kcsec_picഡിട്രോയിറ്റ്: ക്‌നാനായ കാത്തോലിക് സൊസൈറ്റി ഒഫ് ഡിട്രോയിറ്റ് & വിന്‍ഡ്‌സെര്‍ (KCS Dteroit &-Windsor) 2017 -2018 ഭരണസമതി ഡിസംബര്‍ 17, 2016 നു തിരങ്ങെടുക്കപ്പെട്ടു. പ്രസിഡന്റ്: രാജു കക്കാട്ട്, വൈസ് പ്രസിഡന്റ്: സജി മരങ്ങാട്ടില്‍, സെക്രട്ടറി: ജോസ് ചാമക്കാല, ജോയിന്റ് സെക്രട്ടറി: തോമസ് ഇലക്കാട്ട്, ട്രഷറര്‍: ഷാജന്‍ മുകളേല്‍, കിഡ്‌സ് ക്ലബ് കോ ഓര്‍ഡിനേറ്റര്‍: ജോംസ് കിഴക്കെക്കാട്ടില്‍, നാഷണല്‍ കമ്മിറ്റി മെംബേഴ്‌സ്: ജോബി മംഗലത്തേട്ട്, അലക്‌സ് കോട്ടൂര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റീ മെംബേര്‍സ് : ജോസ് മാങ്ങാട്ടുപുളിക്കല്‍, ബിജു തേക്കിലക്കാട്ട്, ടോംസ് കിഴക്കെക്കാട്ട് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.

കെ.സി. വൈ.എല്‍ പ്രസിഡെന്റ് : സ്റ്റാനിയ മരങ്ങാട്ടില്‍, വൈസ് പ്രസിഡന്റ്: ടോം കോട്ടൂര്‍, സെക്രട്ടറി: സാറാ മാത്യൂ ങ്യാരളക്കടുത്തുരുത്തിയില്‍, ജോയിന്റ് സെക്രട്ടറി: എമില്‍ മാത്യു കിഴക്കേക്കാട്ടില്‍, ട്രഷറര്‍: ആരോണ്‍ ചക്കുങ്കല്‍, കമ്മിറ്റി മെമ്പര്‍: സിന്ത്യാ മാത്യു കിഴക്കേക്കാട്ടില്‍ എന്നിവരേയും തിരങ്ങെടുക്കപ്പെട്ടു.

വിമന്‍സ് ഫോറം പ്രസിഡന്റായി ജൂബി ചക്കുങ്ങലിനെ നിയോഗിക്കുകയുണ്ടായി. കമ്മിറ്റീ ഭാരവാഹികളെ ഉടന്‍ തീരുമാനിച്ചു അറിയിച്ചുകൊള്ളാമെന്ന് പ്രസിഡന്റ് അറിയിക്കുകയുണ്ടായി.

പള്ളിയും അസോസിയേഷനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, കുട്ടികളേയും, യുവജനങ്ങളേയും, ക്‌നാനായ പൈതൃകത്തെപ്പറ്റിയും ആചാരങ്ങളെപ്പറ്റിയും ബോധവാന്മാരാക്കുക, നൂതനവും വ്യത്യസ്തവുമായാ മറ്റു കര്‍മ്മപരിപാടികള്‍ നടപ്പിലാക്കുക എന്നതുമാണ് പുതിയകമ്മറ്റിയുടെ പ്രവര്‍ത്തന മാനദണ്ഡം എന്ന് സെക്രട്ടറി ജോസ് ചാമക്കാല മീറ്റ് ദി ക്യാന്‍ഡിഡേറ്റ് പരിപാടിയില്‍ സംബന്ധിച്ച കെ.സി.എസ് മെമ്പേഴ്‌സിനോട് പ്രഖ്യാപിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഫാ. വിനുമോന്‍ രാമച്ചനാട്ടു മെമ്പേഴ്‌സിന് ഭക്തിനിര്‍ഭരമായ ക്രിസ്മസ് സന്ദേശം നല്‍കുകയും പുതിയ ഭാരവാഹികളെ അനുമോദിക്കുകയും ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment