യുവനേതാവ് സംസാരിക്കാന്‍ പഠിച്ചതോടെ ഭൂകമ്പം ഒഴിവായി-മോദി; കളിയാക്കാതെ മറുപടി പറയൂ – രാഹുല്‍

modi-and-rahulന്യൂഡല്‍ഹി: തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്‍െറ മണ്ഡലമായ വാരണസിയിലെ ബനാറസ് യൂനിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങിലായിരുന്നു രാഹുലിന്‍െറ പേരെടുത്തുപറയാതെ മോദിയുടെ പരിഹാസം. ‘‘കോണ്‍ഗ്രസിന് പ്രസംഗിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു യുവനേതാവുണ്ട്. അദ്ദേഹം സംസാരിക്കാന്‍ പഠിച്ചുതുടങ്ങിയതില്‍ എനിക്കേറെ സന്തോഷമുണ്ട്. 2009ല്‍ പാക്കറ്റിനകത്ത് എന്താണെന്ന് പോലും നമുക്കറിയില്ലായിരുന്നു. ഇപ്പോള്‍ നമുക്ക് അത് മനസ്സിലായി വരുന്നുണ്ട്. താന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ ഭൂകമ്പമുണ്ടാവുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്താന്‍ തുടങ്ങിയിട്ട് കുറച്ചായി. സംസാരിച്ചില്ലെങ്കിലും ഭൂകമ്പമുണ്ടാവുമായിരുന്നു. ഇപ്പോള്‍ ഏതായാലും അദ്ദേഹം സംസാരിച്ച് തുടങ്ങിയല്ലോ. ഇനി ഭൂകമ്പത്തിന് സാധ്യതയില്ല’’; മോദി പറഞ്ഞു.

സഹാറ നല്‍കിയ 10 പാക്കറ്റുകളില്‍ എന്തായിരുന്നുവെന്ന് മോദി ആദ്യം വ്യക്തമാക്കട്ടെ എന്നായിരുന്നു ട്വിറ്ററില്‍ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്. മോദിക്ക് നല്‍കിയ പണം എന്ന വിശദീകരണത്തോടെ 2013 ഒക്ടോബറിനും 2014 ഫെബ്രുവരിക്കുമിടക്കുള്ള ആദായനികുതി വകുപ്പ് രേഖകള്‍ എന്ന കുറിപ്പോടെയുള്ള പോസ്റ്റും ഇതോടൊപ്പമുണ്ടായിരുന്നു.

താന്‍ ഉന്നയിച്ച ആരോപണം സത്യമാണോ എന്ന് പറയണമെന്നും ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഇന്ത്യയിലെ യുവത്വമാണെന്നും യു.പിയിലെ തെരഞ്ഞെടുപ്പുറാലിയില്‍ രാഹുല്‍ പറഞ്ഞു. മോദി തമാശയായാണ് തന്‍െറ ചോദ്യങ്ങളെ കാണുന്നത്, അതിന് മറുപടി പറയാന്‍ തയാറായിട്ടില്ല; രാഹുല്‍ പറഞ്ഞു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍നിന്ന് ഒമ്പതു തവണയായി 40 കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ രാഹുല്‍ ആരോപണമുന്നയിച്ചത്. നേരത്തെ, ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ മോദിക്കെതിരെ വ്യക്തിപരമായി അഴിമതി ആരോപണമുന്നയിച്ച രാഹുല്‍, പാര്‍ലമെന്‍റില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ളെന്നും താന്‍ സംസാരിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്നും പറഞ്ഞിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment