നാട്ടകം പോളിയിലെ റാഗിംഗ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം – കുമ്മനം

kummanam-(1)കോട്ടയം: നാട്ടകം പൊളിടെക്നിക്കിലെ റാഗിംഗ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. വിഷയത്തില്‍ പൊലീസിന് കുറ്റകരമായ വീഴ്ച സംഭവിച്ചുവെന്നും ഇടപെടണമെന്ന് ദേശീയ മനുഷ്യാകാശ കമീഷന്‍, എസ്.സി കമീഷന്‍ എന്നിവരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഭയാശങ്കകളില്ലാതെ വിദ്യാഭ്യാസം നേടാനുള്ള അന്തരീക്ഷം കാമ്പസുകളില്‍ ഉണ്ടാകണം. നാട്ടകം ഹോസ്റ്റലില്‍ അരങ്ങേറിയ റാഗിങ് പരിഷ്കൃത സമൂഹത്തിന് അപമാനമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്. ഇക്കാര്യത്തില്‍ ദലിത് സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതികരിക്കണം. കോട്ടയത്ത് നടന്ന ലാത്തിച്ചാര്‍ജ് ആസൂത്രിതമാണ്. പലരുടെയും തലക്കാണ് ലാത്തിയടിയേറ്റത്. പ്രത്യേക നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണിത്. റാഗിങ് കേസ് തേച്ചുമായ്ച്ച് കളയാനാണ് ശ്രമം. തൊണ്ടിമുതലുകളും തെളിവുകളും ശേഖരിക്കാതെ നടത്തുന്ന അനേഷണം കുറ്റവാളികളെ രക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment