കെ.എസ്.ആര്‍.ടി.സിയില്‍ വിദ്യാര്‍ഥികളുടെ സൗജന്യ യാത്ര നിര്‍ത്തലാക്കില്ല -മന്ത്രി

hire-a-ksrtc-bus2കോട്ടക്കല്‍: കെഎസ്ആര്‍ടിസിയിലെ വിദ്യാര്‍ഥികളുടെ സൗജന്യയാത്ര പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. കെഎസ്ആര്‍ടിസി പരിഷ്‌കാരത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സുശീല്‍ ഖന്ന സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ നടപടികള്‍ തുടങ്ങൂ എന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികളുടെ സൗജന്യയാത്ര അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം സര്‍ക്കാരിന് നല്‍കിയ കത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സൗജന്യയാത്ര പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയോട് ചെയ്ത ഏറ്റവും വലിയ ദ്രോഹമാണെന്നും എംഡി കത്തില്‍ വ്യക്തമാക്കിയിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment