Flash News

പത്തനംതിട്ട സംസ്ഥാനത്തെ ആദ്യ കറന്‍സിരഹിത കലക്ടറേറ്റ്

December 24, 2016

cashless-pathanamthitta-collectorate-759പത്തനംതിട്ട: പത്തനംതിട്ട കലക്ടറേറ്റില്‍ ഇനി പണവുമായി വരേണ്ട, സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കടക്കം ഇനി കറന്‍സി വേണ്ട. ജില്ല ഭരണകൂടവും ഐ.ടി മിഷന്‍െറ ഭാഗമായ അക്ഷയയും സംയുക്തമായാണ് കലക്ടറേറ്റ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി കറന്‍സി രഹിതമാക്കിയത്. ഒരു സ്ഥലത്തെ 10 വ്യാപാരികളും 40 ഉപയോക്താക്കളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയാല്‍ അവിടം ക്യാഷ്‌ലസ് ആയി പ്രഖ്യാപിക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. കലക്ടറേറ്റിലെ അമ്പതിലധികം ജീവനക്കാരാണ് രണ്ടു ദിവസത്തെ പരിശീലനത്തിനുശേഷം കറന്‍സിരഹിത സംവിധാനം പ്രയോജനപ്പെടുത്തുന്നതിലേക്ക് മാറിയത്.

ജില്ലാ കലക്ടര്‍ ആര്‍ ഗിരിജയും സ്‌റ്റേറ്റ് ബാങ്കിന്റെ “ബഡി” ഇ-വാലറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഇതിന്റെ ഭാഗമായി. തുടര്‍ന്ന് കറന്‍സി രഹിത കലക്ടറേറ്റായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടവും ഐടി മിഷന്റെ ഭാഗമായ അക്ഷയയും സംയുക്തമായാണു ജീവനക്കാര്‍ക്കു പരിശീലനം സംഘടിപ്പിച്ചത്. ജില്ലാ ലീഡ് ബാങ്കിന്റെ സഹകരണവും ലഭിച്ചു.

ഇന്നലെ കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജീവനക്കാര്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഇ-വാലറ്റ് ഡൗണ്‍ലോഡ് ചെയ്തു. പരസ്പരം പണം അയച്ച് കറന്‍സി രഹിത സംവിധാനത്തിനു തുടക്കവും കുറിച്ചു. ടൗണിലുള്ള വ്യാപാരികളും പങ്കാളികളായി. കലക്ടറേറ്റിലെ റവന്യൂ ജീവനക്കാരും മറ്റു വകുപ്പുകളിലെ ജീവനക്കാരും ഇതില്‍ പങ്കാളികളായി. എല്ലാവര്‍ക്കും ഒരുമിച്ച് ഇ-വാലറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈഫൈ സംവിധാനവും ഒരുക്കിയിരുന്നു.

അക്ഷയ സംരംഭകരായ ടി ഡി വിജയന്‍ നായരും ടി എ ഷാജഹാനും ഇ-വാലറ്റ് സ്മാര്‍ട്ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ജീവനക്കാര്‍ക്ക് വേണ്ട സഹായം നല്‍കി. എഡിഎം അനു എസ് നായര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ പി വി കമലാസനന്‍ നായര്‍, ലീഡ് ബാങ്ക് മാനേജര്‍ വി വിജയകുമാര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ ജിജി ജോര്‍ജ്, ഇ-ഗവേണന്‍സ് മാനേജര്‍ കെ ധനേഷ്, ജിനോ, വ്യാപാരി പ്രതിനിധികളായ എന്‍ എം ഷാജഹാന്‍, രാജ പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top