യൂബര്‍ ടാക്സി ഡ്രൈവറുടെ അക്കൗണ്ടില്‍ ഏഴു കോടിയുടെ നിക്ഷേപം

51434010ഹൈദരാബാദ്: ഹൈദരാബാദില്‍ യൂബര്‍ ടാക്സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടില്‍ ഏഴു കോടി രൂപ നിക്ഷേപിച്ചതായി ആദായ നികുതി വകുപ്പ് അധികൃതര്‍ കണ്ടത്തെി. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനുശേഷം ആഴ്ചകള്‍ക്കുള്ളിലാണ് ഡ്രൈവറുടെ അക്കൗണ്ടില്‍ ഏഴു കോടി രൂപയുടെ നിക്ഷേപം എത്തിയത്.

ഇതിനുമുമ്പ് ഇയാളുടെ അക്കൗണ്ട് നിഷ്ക്രിയാവസ്ഥയിലായിരുന്നു. ഡ്രൈവറുടെ അക്കൗണ്ടില്‍ എത്തിയ പണം തവണകളായി ഒരു സ്വര്‍ണവ്യാപാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. ടാക്സി ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ക്ക് പണത്തിന്‍െറ ഉറവിടം വ്യക്തമാക്കാന്‍ സാധിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംശയാസ്പദരീതിയിലുള്ള പണകൈമാറ്റം കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്കിലെയും പരിസരപ്രദേശങ്ങളിലെയും സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഡ്രൈവറുടെ രണ്ടു കൂട്ടാളികളാണ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായതായി അധികൃതര്‍ പറഞ്ഞു. ഇവരെയും ബുധനാഴ്ച ചോദ്യംചെയ്തിരുന്നു. ഏഴു കോടി രൂപക്ക് നികുതി അടക്കാന്‍ പ്രതികള്‍ സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം 3.5 കോടി രൂപ നികുതിയും പിഴയും അക്കൗണ്ടിലുള്ള തുകയുടെ 25 ശതമാനവും അടക്കേണ്ടി വരും. നാലു വര്‍ഷത്തേക്ക് അക്കൗണ്ടിലുള്ള തുക പലിശ നല്‍കാതെ തടയുകയും ചെയ്യും.

Print Friendly, PDF & Email

Related News

Leave a Comment