ശബരിമലയിലെ വരുമാനം 141.18 കോടി

417923-sabarimalarush2010-wikiശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്‍െറ 36ാം ദിവസം പിന്നിട്ടപ്പോള്‍ വരുമാനത്തില്‍ 14.76 കോടിയുടെ വര്‍ധന. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23ന് മൊത്തം വരുമാനം 126,42,74,705 രൂപയായിരുന്നത് ഈ വര്‍ഷം 141,18,84,595 കോടിയായി വര്‍ധിച്ചു. അഭിഷേകം 1,34,57,303 രൂപ, അപ്പം 11,08,84,825 രൂപ, അരവണ 62,02,22,640 രൂപ, വെള്ളനിവേദ്യം 6,51,100 രൂപ, ശര്‍ക്കര പായസം 43,18,380 രൂപ, അര്‍ച്ചന 9,91,570 രൂപ, മാലവടി പൂജ 1,28,050 രൂപ, പഞ്ചാമൃതം 25,89,980 രൂപ, ആടിയ ശിഷ്ടം നെയ്യ് 1,03,08,100 രൂപ, ബുക്ക് സ്റ്റാള്‍ 39,97,755 രൂപ, കാണിക്ക 47,53,18,354 രൂപ, മാളികപ്പുറം 86,28,040 രൂപ, മുറിവാടക 2,76,18,804 രൂപ, അയ്യപ്പചക്രം 2,79,840 രൂപ, ഡോണര്‍ ഹൗസ് 19,02,000 രൂപ, മറ്റിനം 1,76,15,900 രൂപ, സംഭാവന 80,98,704 രൂപ, കരാര്‍ 9,82,56,803 രൂപ, മണിഓര്‍ഡര്‍ 71,514 രൂപ, പൂജിച്ച മണി 1,38,160 രൂപ, അന്നദാന സംഭാവന 64,06,773 രൂപ എന്നിങ്ങനെയാണ് വിവിധയിനങ്ങളിലെ വരുമാനം. ഇ-കാണിക്കയായി 3,92,637 രൂപ ലഭിച്ചു.

Print Friendly, PDF & Email

Leave a Comment