Flash News

പൗരന്മാര്‍ ഏതു മതം സ്വീകരിക്കണം, എന്തു ഭക്ഷണം കഴിക്കണം തുടങ്ങിയ കാര്യങ്ങളില്‍ ഇടപെടാന്‍ ഭരണകൂടത്തിന് അവകാശമില്ല–കാന്തപുരം

December 26, 2016

maxresdefaultകോഴിക്കോട്: പൗരന്മാരുടെ ശബ്ദത്തെ അടിച്ചമര്‍ത്തുന്ന കരിനിയമങ്ങള്‍ നടപ്പാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. രാജ്യദ്രോഹപ്രശ്നങ്ങള്‍ നേരിടുന്നതിന് നിര്‍മിക്കപ്പെട്ട നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ നേതൃത്വത്തില്‍ സ്വപ്നനഗരിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുസ്ലിംകളുടെ രാജ്യസ്നേഹത്തില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു. സ്വാതന്ത്ര്യസമരകാലത്ത് മറ്റെല്ലാ മതവിശ്വാസികളെയുംപോലെ ദേശത്തിന്‍െറ വിമോചനത്തിനുവേണ്ടി സമരം ചെയ്തവരാണിവര്‍. അതുകൊണ്ടുതന്നെ മുസ്ലിംകളെയും മറ്റു ദുര്‍ബല വിഭാഗങ്ങളെയും ഒറ്റപ്പെടുത്താന്‍ കഴിയില്ല. ന്യൂനപക്ഷവിഭാഗങ്ങളില്‍പെട്ടവരാണ് കരിനിയമങ്ങളുടെ ഇരകളാക്കപ്പെടുന്നത്. ഇത്തരം നിയമങ്ങളില്‍ കുരുക്കപ്പെട്ട നിരപരാധികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ മുന്‍വിധികളും വിവേചനങ്ങളും ഉണ്ടാകുന്നത് രാജ്യത്തിന്‍െറ യശസ്സിനെ കളങ്കപ്പെടുത്തുമെന്നും കാന്തപുരം പറഞ്ഞു.

പൗരന്മാര്‍ ഏതു മതം സ്വീകരിക്കണം, എന്തു ഭക്ഷണം കഴിക്കണം തുടങ്ങിയ കാര്യങ്ങളില്‍ ഇടപെടാന്‍ ഭരണകൂടത്തിന് അവകാശമില്ല. നോട്ട് നിരോധനാനന്തരം പാവങ്ങളാണ് രാജ്യത്ത് ഏറ്റവും കഷ്ടത അനുഭവിച്ചത്. ദുരിതം പരിഹരിച്ച് രാജ്യത്തെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരണമെന്നും കാന്തപുരം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top