Flash News

യു.എസ് വനിതയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; നാലുപേര്‍ പിടിയില്‍

December 26, 2016

delhi-police-pcr-van-police-van-shutterstock_76c78c9e-cb6f-11e6-a1a7-f672457d0d7fന്യൂഡല്‍ഹി: യു.എസ് വനിതയെ തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ഹോട്ടലിലെ രണ്ട് ജീവനക്കാര്‍, ടൂര്‍ ഗൈഡ്, കാര്‍ ഡ്രൈവര്‍ എന്നിവരെയാണ് തിങ്കളാഴ്ച ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ വര്‍ഷം തുടക്കത്തില്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് രണ്ടു ദിവസം തുടര്‍ച്ചയായ പീഡനത്തിരയാക്കുകയായിരുന്നു. അമേരിക്കയിലേക്ക് തിരിച്ചുപോയശേഷമാണ് യുവതി പരാതി നല്‍കിയത്. ദിവസങ്ങള്‍ക്കു മുമ്പ് യുവതി ഡല്‍ഹിയിലെത്തി മൊഴി നല്‍കിയിരുന്നു. അറസ്റ്റിലായവരെ അടുത്തദിവസം തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top