Flash News

ഗുജറാത്തില്‍ മുത്തൂറ്റ് ഫിനാന്‍സിലും മഹാരാഷ്ട്ര താനെയില്‍ മണപ്പുറം ഫിനാന്‍സിലും മോഷണം; 5 കിലോ സ്വര്‍ണ്ണവും 90 ലക്ഷം രൂപയും കവര്‍ന്നു

December 27, 2016

28de6920b00c0da2b12790eacdfff785അഹമ്മദാബാദ്: ഗുജറാത്തിലെ ദൊറാജിയില്‍ മുത്തൂറ്റ് ഫിനാന്‍സിലും മഹാരാഷ്ട്രയിലെ താനെയില്‍ മണപ്പുറം ഫിനാന്‍സിലും വന്‍ കവര്‍ച്ച. മുത്തൂറ്റ് ഫിനാന്‍സില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി തൊണ്ണൂറുലക്ഷം രൂപയാണ് മൂന്നംഗസംഘം കവര്‍ന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. താനെയില്‍ മണപ്പുറം ഫിനാന്‍സ് ശാഖയില്‍നിന്ന് 5 കിലോ സ്വര്‍ണവും മോഷണം പോയി.

ഗുജറാത്തിലെ ദൊറാജിയിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ രാവിലെ ജീവനക്കാരെത്തി തുറന്നശേഷമാണ് മൂന്നംഗസംഘം ഇവിടേക്ക് അതിക്രമിച്ചു കയറിയത്. തുടര്‍ന്ന് ജീവനക്കാരെ ആയുധങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. ചെറുത്തുനില്‍ക്കാന്‍ ജീവനക്കാര്‍ ആദ്യം ശ്രമിച്ചെങ്കിലും അക്രമിക്കുമെന്നുറപ്പായതോടെ മോഷണ സംഘത്തിന് കീഴ്‌പ്പെട്ടു. പിന്നീട് ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന പണം അക്രമികള്‍ കൈക്കലാക്കി. കയ്യില്‍ കരുതിയ ബാഗില്‍ പണം നിറച്ചശേഷം തിരികെ പോകുന്നതും സ്ഥാപത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ ചുവടുപിടിച്ച് അന്വേഷണം നടത്തുകയാണ്.

മഹാരാഷ്ട്ര താനെ ഉല്ലാസ്‌നഗറിലെ മണപ്പുറം ഫിനാന്‍സ് ശാഖയില്‍നിന്നാണ് 5 കിലോ സ്വര്‍ണം മോഷണം പോയത്. ഓഫീസിന്റെ ചുമരുതുരന്ന് മോഷ്ടാക്കള്‍ അകത്തു കയറുകയായിരുന്നു. രാവിലെ ജീവനക്കാരെത്തി ഓഫീസ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top