ക്‌നാനായ ഫാമിലി കോണ്‍ഫ്രന്‍സ്: വെസ്‌റ്‌ചെസ്റ്റെര്‍ റോക്ലന്‍ഡ് മിഷനുകളില്‍ രജിഷ്ട്രേഷന് ഉജ്ജ്വല തുടക്കം

img_0011ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ 2017 ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ ചിക്കാഗോയ്ക്ക് അടുത്ത്, സെന്റ് ചാള്‍സിലെ ഫെസന്റ് റണ്‍ റിസോര്‍ട്ടില്‍ വച്ച് നടത്തപ്പെടുന്ന പ്രഥമ ഫാമിലി കോണ്‍ഫറന്‍സിന്റെ, വെസ്റ്റ്ചെസ്റ്റര്‍ റോക്ക്‌ലന്റ് മിഷനുകളില്‍ രജിഷ്ട്രേഷന് ഉജ്ജ്വല തുടക്കമായി.

തിരുപ്പിറവി ദിനത്തിലെ വി. കുര്‍ബ്ബാനയ്ക്ക് ശേഷമാണ്‌ ന്യൂയോര്‍ക്ക് റോക്ക്‌ലന്റിലെ മരിയന്‍ ഷ്രൈന്‍ ദേവാലയത്തില്‍ വച്ച് രജിഷ്ട്രേഷന്റെ ഉദ്ഘാടനം നടത്തപ്പെട്ടത്.

മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ആദോപ്പിള്ളിക്ക് നാല്പതോളം കുടുംബങ്ങള്‍ ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നിതിനുള്ള രജിസ്‌ട്രേഷന്‍ ഫോം സമര്‍പ്പിച്ചു . ആദ്യ ദിനത്തില്‍ തന്നെ 40 കുടുംബങ്ങള്‍ ഫാമിലി കോണ്‍ഫറന്‍സില്‍ രജിസ്‌ട്രേഷന്‍ നടത്തുവാന്‍ മുന്നോട്ടു വന്നത് ഈ ഫാമിലി കോണ്‍ഫറന്‍സ് വലിയ വിജയമായിരിക്കുന്നതിന്റെ സൂചനയാണെന്ന് മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ആദോപ്പിള്ളി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment