Flash News

കള്ളപ്പണം വെളുപ്പിക്കല്‍: കൊടക് മഹീന്ദ്ര മാനേജര്‍ അറസ്റ്റില്‍

December 29, 2016

kotakന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കൊടക് മഹീന്ദ്ര ബാങ്ക് മാനേജര്‍ ആശിഷ് കുമാര്‍ അറസ്റ്റില്‍. നോട്ട് അസാധുവാക്കലിനുശേഷം ഒമ്പത് വ്യാജ അക്കൗണ്ടുകളിലായി 34 കോടി രൂപ നിക്ഷേപിച്ച കേസിലാണ് കൊടക് മഹീന്ദ്ര ബാങ്കിന്‍െറ കെ.ജി മാര്‍ഗ് ശാഖയിലെ മാനേജറായ ആശിഷ് കുമാര്‍ പിടിയിലായത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് എന്‍ഫോഴ്സ്മെന്‍റ് വകുപ്പ് ഇയാളെ പിടികൂടിയത്.

നയാബസാറിലെ ശാഖയിലാണ് കള്ളപ്പണനിക്ഷേപമുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത ആസ്ഥാനമായ ബിസിനസുകാരന്‍ പരസ് മാള്‍ ലോധ, ഡല്‍ഹി ആസ്ഥാനമായ അഭിഭാഷകന്‍ രോഹിത് ടന്‍ഡന്‍ എന്നിവരെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രമേശ് ചന്ദ്, രാജ് കുമാര്‍ എന്നീ പേരുകളിലെ ഒമ്പത് വ്യാജ അക്കൗണ്ടുകളിലായി 34 കോടി രൂപയുടെ കള്ളനോട്ടുകള്‍ ഇരുവരും ചേര്‍ന്ന് മാറ്റിയെടുത്തിരുന്നു.

പുതിയ 500, 2000 നോട്ടുകളായാണ് പണം മാറ്റിയെടുത്തത്. ഇവരെ സഹായിച്ചത് കൊടക് മഹീന്ദ്ര ബാങ്ക് മാനേജര്‍ ആയിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. എന്നാല്‍, വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്ന ആരോപണം നിഷേധിച്ച കൊടക് മഹീന്ദ്ര ബാങ്ക് അധികൃതര്‍, അന്വേഷണ ഏജന്‍സിയോട് പൂര്‍ണമായി സഹകരിക്കുമെന്ന് അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top