Flash News
രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****   

റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് യു.എസ്. പ്രസിഡന്റ് ഒബാമയെ പരിഹസിച്ച് റഷ്യന്‍ എംബസിയുടെ ട്വീറ്റ്

December 30, 2016

usa-obamaലണ്ടന്‍: യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ പരിഹസിച്ച് ലണ്ടനിലെ റഷ്യന്‍ എംബസിയുടെ ട്വീറ്റ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്ന് ആരോപിച്ച് 35 റഷ്യന്‍ നയന്ത്ര ഉദ്യോഗസ്ഥരെ യുഎസ് പുറത്താക്കിയതിനു പിന്നാലെയാണ് റഷ്യന്‍ എംബസിയുടെ ട്വീറ്റ്.

താറാവിന്റെ ഫോട്ടോയ്ക്കു മുകളിലൂടെ ‘ലാം’ എന്നെഴുതിയ ചിത്രമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിലൂടെ ബറാക് ഒബാമ നിസ്സഹായനായ ഒരു വ്യക്തിയാണ് എന്നു വരുത്താനാണ് ശ്രമിച്ചത്. ‘ഒബാമ ഭരണകൂടത്തിന്റെ സമയം അവസാനിക്കുന്നതില്‍ അമേരിക്കന്‍ ജനത ഉള്‍പ്പെടെ എല്ലാവരും സന്തുഷ്ടരാണെന്നും’ -റഷ്യന്‍ എംബസി ട്വിറ്ററില്‍ കുറിക്കുന്നു.

‘ലാം ഡക്’ എന്നത് ഒരു പ്രയോഗമാണ്. അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപിനെ തിരഞ്ഞെടുത്തു കഴിഞ്ഞു. തന്റെ ഭരണത്തിന്റെ അവസാന കാലത്താണ് ഒബമ. ഒബാമയെടുത്ത നടപടികള്‍ക്ക് അത്രയേ പ്രാധാന്യമുള്ളുവെന്നു പറയാതെ പറയുകയാണ് റഷ്യ ട്വീറ്റിലൂടെ. ഒബാമയുടെ പ്രവര്‍ത്തനത്തെ തോറ്റുപോയ വ്യക്തിയോടാണ് താരതമ്യം ചെയ്യുന്നത്.

യുഎസ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഒബാമ നടപടിയെടുത്തത്. വാഷിംഗ്ടണിലെ റഷ്യന്‍ എംബസിയില്‍നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലെ റഷ്യന്‍ കോണ്‍സുലേറ്റില്‍നിന്നുമാണ് 35 ഉദ്യോഗസ്ഥരെ പുറത്താക്കിയത്.

https://twitter.com/RussianEmbassy/status/814564127230271489


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top