നിങ്ങള്‍ ഫെയ്സ്ബുക്കിനോട് അമിത പ്രണയമുള്ളവരാണോ? എങ്കില്‍ സൂക്ഷിക്കുക

imagesസമൂഹമാധ്യമങ്ങളില്‍ പ്രത്യേകിച്ച് ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന ആളുകള്‍ ശ്രദ്ധിക്കുക. പതിവായ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത് നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല വൈകാരികമായ അസംതൃപ്തിയിലേക്ക് ഇത് നയിക്കും.

ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ആയിരത്തോളം പേരിലാണു ഇതേക്കുറിച്ചുള്ള പഠനം നടത്തിയത്. ഇതില്‍ പങ്കെടുത്തവരോട് പതിവുപോലെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുകയോ അല്ലെങ്കില്‍ ഒരാഴ്ചത്തേക്ക് ഉപയോഗിക്കാതിരിക്കുകയോ ചെയ്യാന്‍ പറഞ്ഞു.

സംതൃപ്തി, വികാരങ്ങള്‍ എന്നിവയെ പതിവായ ഫെയ്‌സ്ബുക്ക് ഉപയോഗം പ്രതികൂലമായി ബാധിക്കുന്നതായി കണ്ടു. ഒരാഴ്ച ഫെയ്‌സ്ബുക് ഉപയോഗിക്കാതിരുന്നവര്‍ക്ക് ഗുണപരമായ മാറ്റവും കണ്ടു. ഇവര്‍ക്ക് ഉന്‍മേഷവും പ്രസരിപ്പും തിരിച്ചു കിട്ടി.

ഫെയ്‌സ്ബുക് ഉപയോഗിക്കരുത് എന്നല്ല, മറിച്ച് ഫെയ്‌സ്ബുക്കില്‍ നിന്ന് ഇടവേളകള്‍ എടുക്കുന്നത് നമ്മുടെ മാനസികനില ഉയര്‍ത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Print Friendly, PDF & Email

Leave a Comment