പുതുവത്സരാശംസകള്‍ (ജോണ്‍ ഇളമത)

new-year-sizeപുതുവത്സരത്തെ എതിരേല്‍ക്കാം
ഇതു പുണ്യവര്‍ഷമാകട്ടെ
പുത്തന്‍ പ്രത്യാശതന്‍ തിരി
കത്തട്ടെ, മാനവ ഹൃദയത്തില്‍

സത്യവും, നീതിയും വാഴട്ടെ
നിത്യവും സമാധാനമേകട്ടെ
വര്‍ഗ്ഗീയ ചിന്ത വെടിയാം
വര്‍ത്തിക്കാം സ്വരുമയായ്

എന്തിനു കലഹിച്ചു വാഴുന്നു
യാന്ത്രികമീയൊരു ജീവിതം!
ഭൂമിയെ പുണരാം, പ്രകൃതി തന്ന
അഭൗമീക സൗഖ്യം നുകരാം

കോടാനുകോടി വത്സരങ്ങളില്‍
കടന്നുവന്നൊരു മഹാമൗനമീ
ഭൂമി, അതില്‍ സ്‌നേഹം
വമിച്ചു കഴിയാം, സോദരരായി !

ആശംസനേരട്ടെ! ഈ ശുഭവേള
ആശ്വാസം പകരട്ടെ ദുഃഖിതര്‍
ആലംബഹീനരാം സഹമര്‍ത്യര്‍ക്ക്
ബലമേകും നവവത്സരാശംസകള്‍!

Print Friendly, PDF & Email

Related News

Leave a Comment