ബ്രസീലില്‍ ഗ്രീക്ക് അംബാസഡറെ കൊലപ്പെടുത്തിയ ഭാര്യയേയും കാമുകനേയും പോലീസ് അറസ്റ്റു ചെയ്തു

kyriakos-amiridis2റിയോ ഡി ജനീറോ: ബ്രസീലിലെ ഗ്രീക്ക് സ്ഥാനപതി കിരിയാക്കോസ് അമിരിദീസിനെ കൊലപ്പെടുത്തിയ ബ്രസീലിയന്‍ പൊലീസുകാരന്‍ സെര്‍ജിയോ ഗോമസ് മൊറേരിയ (29), അമിരിദീസിന്റെ ഭാര്യയുടെ കാമുകനെന്ന് വെളിപ്പെടുത്തല്‍. അമിരിദീസിന്റെ ഭാര്യയും ബ്രസീലുകാരിയുമായ ഫ്രാങ്കോയിസ് ഡിസൂസ ഒലിവെയ്‌രയുമായി (40) ചേര്‍ന്ന് നടത്തിയ ഗൂഢാലോചന അനുസരിച്ചാണ് മൊറേരിയ ഗ്രീക്ക് സ്ഥാനപതിയെ വധിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇരുവരും കുറ്റം ഏറ്റതായാണ് വിവരം. ഇവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വ്യാഴാഴ്ചയാണ് അമിരിദീസിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെടുത്തത്. അവധിക്കാലം ചെലവഴിക്കാനായാണ് അമിരിദീസ് ഭാര്യയുമൊത്ത് റിയോയിലെത്തിയത്. ജനുവരി ഒന്‍പതിന് തലസ്ഥാന നഗരമായ ബ്രസീലിയയിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. അതിനിടെയാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് വ്യക്തമാക്കി ബുധനാഴ്ച ഒലിവെയ്‌ര പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം, തിങ്കളാഴ്ചയോടെതന്നെ അന്‍പത്തൊന്‍പതുകാരനായ കിരിയാക്കോസ് അമിരിദീസ് കൊല്ലപ്പെട്ടിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഒലിവെയ്!രയ്ക്കും മൊറേരിയയ്ക്കും പുറമെ, ഇയാളുടെ സഹോദരനായ എഡ്വാര്‍ഡോ ടെഡേഷിയേയും കുറ്റകൃത്യത്തില്‍ പങ്കുചേര്‍ന്നതിന് പൊലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിനെ കൊലപ്പെടുത്തിയതില്‍ തനിക്ക് പങ്കില്ലെന്ന് ഒളി!വെയ്‌ര അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അതേസമയം, കൊലപാതകത്തെപ്പറ്റി തനിക്ക് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും ഇവര്‍ സമ്മതിച്ചു. അമിരിദീസ് ഒലിവെയ്‌ര ദമ്പതികള്‍ക്ക് 10 വയസുള്ള ഒരു മകളുണ്ട്. റിയോയില്‍ ഗ്രീക്ക് കോണ്‍സുലേറ്റില്‍ ജോലി ചെയ്യുമ്പോഴാണ് അമിരിദീസ് ഒലിവെയ്‌രയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു.

francoiseamiridis kyriakos-amiridis3 the-burned-out-rental-car-of-missing-greek-ambassador-to-brazil

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment