2016ല്‍ 93 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ് (ഐ.എഫ്.ജെ.)

2fbdc6c5b4c7431cad9bc4b12bf4b530_18

വാഷിംഗ്ടണ്‍: 2016ല്‍ 93 മാധ്യമപ്രവര്‍ത്തകര്‍ ജോലിക്കിടെ കൊല്ലപ്പെട്ടതായി ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്. നേരിട്ടുള്ള ആക്രമണം, ബോംബ് സ്‌ഫോടനം, വെടിവെപ്പ് എന്നിവ കൂടാതെ വിമാന അപകടങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. റഷ്യയിലും കൊളംബിയയിലുമുണ്ടായ വിമാനാപകടത്തില്‍ 29 മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ പൊലിഞ്ഞു.

2015നെക്കാള്‍ കുറവാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം. ഇത് പ്രതീക്ഷ നല്‍കുന്നതാണെന്നും മാധ്യമമേഖലയിലെ ജോലി കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ വേണമെന്നും ഐ.എഫ്.ജെ പ്രസിഡന്റ് ഫിലിപ് ലെറുത്ത് പറഞ്ഞു. 30 പേര്‍ കൊല്ലപ്പെട്ട പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത്. ഏഷ്യപസഫിക് രാജ്യങ്ങളില്‍ 28 പേരും ലാറ്റിനമേരിക്കയില്‍ 24 പേരും ആഫ്രിക്കയില്‍ എട്ടു പേരും യൂറോപ്പില്‍ മൂന്നു പേരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെ കൂടാതെ ജോലിക്കിടെ നിരവധി പേരെ കാണാതായിട്ടുണ്ട്.

ചില രാജ്യങ്ങളില്‍ മാധ്യമസ്വാതന്ത്ര്യം അനുവദിക്കാത്തതുമൂലവും കടുത്ത സമ്മര്‍ദംകൊണ്ടും നിരവധി പേര്‍ മാധ്യമ മേഖല വിട്ടതായും ഐ.എഫ്.ജെ വ്യക്തമാക്കുന്നു. ജോലിക്കിടെ അപകടത്തില്‍പെട്ടവരെ കുറിച്ച് കാര്യക്ഷമമായ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട രാജ്യങ്ങളോട് ആവശ്യപ്പെടുമെന്ന് ഐ.എഫ്.ജെ അറിയിച്ചു.മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് സിറിയയിലാണ്. 2011ല്‍ യുദ്ധം ആരംഭിച്ചശേഷം 107 മാധ്യമപ്രവര്‍ത്തകരാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. ഇറാഖും യമനുമാണ് കടുത്ത ഭീഷണി നേരിടുന്ന മറ്റ് രണ്ടു രാജ്യങ്ങള്‍.

44670dcded0c4e95996110f3dbb84d8b_18
According to media reports, Daily Eleven newspaper investigative reporter Soe Moe Tun was killed in the early morning of 13 December 2016 in Myanmar [EPA]
9f170aea1e654f23945dd333dce68dbb_18
Pavel Sheremet was assassinated in July in a targeted car bomb attack in Kyiv. Ukraine, in late July [Reuters]
91246f1cb63e4b9fb8700a5ff3f072d6_18
In October, Dutch journalist Jeroen Oerlemans was killed while covering a Libyan government offensive against ISIL in Sirte [EPA]
b89e4dd1483f43ddb85e6cfe8d2d03a3_18
Relatives carry the body of Abdiasis Ali Haji, a Somali radio journalist who was killed by unknown gunmen in Somalia’s capital Mogadishu in September [Reuters]
d50b2a3daff0477d909336d3435c9916_18
Afghan journalist Nematullah Zaheer was working for Afghan television station Ariana News when he was killed by a roadside bomb [Reuters]
 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment