ന്യൂഡല്‍ഹി: യമനില്‍ തീവ്രവാദികളുടെ പിടിയിലായ ഫാ. ടോം ഉഴുന്നാലിലിനെ യമനിലേക്ക് പോകുന്നതില്‍നിന്ന് വിലക്കിയിരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍. ഈയിടെ പുറത്തുവന്ന വിഡിയോ സന്ദേശത്തില്‍ തന്നെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന ഫാ. ടോമിന്‍െറ ആക്ഷേപത്തിന് മറുപടിയായാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
വിലക്കിയിട്ടും സ്വന്തം നിലക്ക് ഫാ. ടോം യമനിലേക്ക് പോവുകയാണുണ്ടായത്. എങ്കിലും ഫാ. ടോമിനെ മോചിപ്പിക്കാന്‍ സാധ്യമായതെല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. തടവില്‍ കഴിയുന്ന ഫാ. ടോം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ അറിയണമെന്നില്ല. അതിനാലാകാം അദ്ദേഹം അങ്ങനെ പ്രതികരിച്ചത്.
സംഘര്‍ഷത്തിന്‍െറ പുക മാറിയിട്ടില്ലാത്ത യമനില്‍ മോചനശ്രമം അത്ര എളുപ്പമല്ല. ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത് ആരാണ്, എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്നതുള്‍പ്പെടെ കണ്ടെത്തുക പ്രയാസകരമായ കാര്യമാണ്. എങ്കിലും, മേഖലയിലെ അയല്‍രാജ്യങ്ങളുടെയും മറ്റും സഹകരണം ഉപയോഗപ്പെടുത്തി മോചനശ്രമങ്ങള്‍ തുടരുകയാണെന്നും എം.ജെ. അക്ബര്‍ പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply