തിരുവനന്തപുരം: കൊടുങ്ങല്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പി.ഭാസ്കരൻ ഫൗണ്ടേഷന്റെ ഈ വർഷത്തെ പി.ഭാസ്കരൻ പുരസ്കാരം ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചു. 50,000രുപയും പ്രശസ്തി പത്രവും ആർട്ടിസ്റ്റ് കുട്ടി രൂപകൽപ്പന ചെയ്ത ശിൽവുമടങ്ങുന്നതാണ് പുരസ്കാരം.
തിരക്കഥാകൃത്ത് ജോണ്‍പോള്‍, സംഗീത സംവിധായകന് എം.കെ. അര്ജുനന്, സംവിധായകന് മോഹന്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
അടുത്തമാസം 25ന് കൊടുങ്ങല്ലൂരിൽ നടക്കുന്ന ഭാസ്കരസന്ധ്യയിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കവി ബക്കർ മേത്തല, സി.എസ്. തിലകൻ, ബേബിറാം, സിറാജുദീൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply