Flash News
വാഗ്ദാനപ്രകാരം അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിന് ശിവസേന ഒരു കോടി രൂപ സംഭാവന ചെയ്തു   ****    കൊറോണ വൈറസ് ബാധയേറ്റ് മരിക്കുന്ന എല്ലാവരേയും കൊവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് സര്‍ക്കാര്‍   ****    ഫ്ലോറിഡയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കുകയില്ല, സംസ്ക്കാരം ടാമ്പയില്‍ നടത്തും   ****    കോവിഡ്-19: ആരോഗ്യപരിപാലന രംഗത്ത് മാറ്റങ്ങള്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍, 102 പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു   ****    കോവിഡ്-19: വിദേശത്തുനിന്ന് വരുന്നവരുടെ നിരീക്ഷണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു   ****   

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ഛത്തീസ്ഗഢ് ഊരുകളിലെ ആദിവാസി സ്‌ത്രീകളെ പോലീസ് കൂട്ട ബലാത്സംഗം ചെയ്യുന്നതായി പരാതി

January 12, 2017

adivasi1-830x412രാജ്യത്ത് മാവോയിസ്റ്റ് വേട്ടയുടെ പിന്നില്‍ ആദിവാസികള്‍ക്കെതിരെ നടക്കുന്നത് കണ്ണില്‍ ചോരയില്ലാത്ത ക്രൂരതകളെന്ന് വെളിപ്പെടുത്തല്‍. മവോയിസ്റ്റുകളുടെ പേരില്‍ നിരന്തരം ശാരീരിക മര്‍ദ്ദനം നടത്തുന്നതിന് പുറമെ ആദിവാസി സ്ത്രീകളെ ഛത്തീസ്ഗഡ് പോലീസ് കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുന്നതായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥിരീകരിച്ചു. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ രണ്ട് വര്‍ഷം മുന്‍പ് ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം നടത്തിയത്.

മാവോയിസ്റ്റുകളെ തേടി പോലീസും അര്‍ദ്ധ സൈനിക വിഭാഗവുമാണ് ആദിവാസി ഊരുകളില്‍ എത്തുന്നത്. ഛത്തീസ്ഗഡിലെ ബീജാപൂര്‍ ജില്ലയിലെ ഗ്രാമങ്ങളിലാണ് പോലീസിന്റെ ക്രൂരത. മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് പീഡിപ്പിച്ചതിനെ തുടര്‍ന്ന് മരണത്തിന്റെ വക്കോളം എത്തിയ അനുഭവമാണ് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി പങ്കുവച്ചത്. പോലീസിന്റെ നേതൃത്വത്തില്‍ ക്രൂരമായ പീഡനങ്ങള്‍ അരങ്ങേറിയിട്ടും കലക്ടര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടാനോ പീഡനം അന്വേഷിക്കാനോ തയ്യാറായിട്ടില്ല.

വെട്ടി സത്യം എന്നയാളുടെ വീട് അന്വേഷിച്ച് എത്തിയ പോലീസ് അമ്മയായ യുവതിയോട് ബ്ലൗസ് അഴിച്ചു കാണിക്കാന്‍ ആവശ്യപ്പെട്ടതായി ഗ്രാമവാസികളായ സ്ത്രീകള്‍ ദേശീയ മാധ്യമത്തിന്റെ ലേഖകനോട് രണ്ട് വര്‍ഷം മുന്‍പ് വെളിപ്പെടുത്തിയിരുന്നു. കുളിച്ചു കൊണ്ടിരുന്ന യുവതിയെ പോലീസ് പിന്നാലെ ഓടിച്ചു. അവള്‍ ഒരു കുട്ടിയുടെ അമ്മയാണെന്ന് പറഞ്ഞപ്പോള്‍ ബ്ലൗസ് അഴിച്ചു കാണിക്കാനും പാല് ചുരത്താനും പോലീസ് ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീട് ഇവര്‍ കമ്മീഷന് മുമ്പിലും സമ്മതിച്ചിരുന്നു. ഇതോടെയാണ് സംഭവങ്ങള്‍ വിവാദമായത്.

മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ചു കയറിയ സേന ഒരിക്കല്‍ പെണ്‍കുട്ടികളെ കാഴ്ചവയ്ക്കാന്‍ ആവശ്യപ്പെട്ടതായി കരം മുംഗി എന്ന ഗ്രാമവാസിയുടെ വെളിപ്പെടുത്തല്‍. അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ചു കൊണ്ടാണ് സേന പോയത്.

തോക്ക് കൊണ്ട് അടിയേറ്റതിന്റെ വേദനയുമായാണ് ഗ്രാമത്തിലെ മറ്റൊരു യുവതി ജീവിക്കുന്നത്. ഇതും ലൈംഗിക പീഡനത്തിന് വേണ്ടിയുള്ള പോലീസിന്റെ ശ്രമത്തിനിടയില്‍ സംഭവിച്ചത്. ഇത്തരത്തില്‍ പോലീസിന്റെ ക്രൂരതയ്ക്കിരയി ജീവച്ഛവമായി ജീവിക്കുന്ന നിരവധി സ്ത്രീകളാണ് ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിലുള്ളത്. പോലീസ് രാത്രികാലങ്ങളില്‍ തങ്ങളുടെ വീടുകളിലെത്തി 25 വയസിനു താഴെയുള്ള പെണ്‍കുട്ടികളെ തെരഞ്ഞുപിടിച്ച് കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതായും ഇവര്‍ പറയുന്നു.

എതിര്‍ത്ത് നിന്നാല്‍ ഊരു മൊത്തം അക്രമം അഴിച്ചുവിട്ടുന്നതിനാലാണ് ഇക്കാര്യത്തെപ്പറ്റി മുമ്പ് പരാതി പറയാതിരുന്നത്. എന്നാല്‍ ദിനംപ്രതി പീഡനം വര്‍ദ്ധിച്ചപ്പോള്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയിട്ടും പോലീസിന് അനുകൂലമായ നടപടിയാണ് ഉണ്ടായതെന്ന് ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിലുള്ള ആദിവാസികള്‍ പറയുന്നു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top