Flash News

ആമസോണ്‍ വീണ്ടും വിവാദത്തില്‍; ഗാന്ധിജിയുടെ മുഖചിത്രവുമായി ചെരിപ്പ്

January 14, 2017

Amazon-Mahatma-Gandhi-sandalsഇന്ത്യന്‍ ദേശീയ പതാകയുടെ രൂപത്തിലും നിറത്തിലുമുള്ള ചവിട്ടി ഓണ്‍ലൈനില്‍ വില്‍പനക്കു വെച്ച് വിവാദത്തിലായ അമേരിക്കന്‍ കമ്പനി ആമസോണ്‍ വീണ്ടും വിവാദത്തില്‍. ഗാന്ധിജിയുടെ മുഖചിത്രമുള്ള ചെരിപ്പ് ആമസോണ്‍ സൈറ്റിലൂടെ വില്‍പന നടത്തുന്നതാണ് പുതിയ സംഭവം. ദേശീയ പതാകയെ അപമാനിക്കുന്ന ഉല്‍പന്നം പിന്‍വലിച്ച് ആമസോണ്‍ ഖേദപ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗാന്ധിചിത്രം ചവിട്ടി നടക്കാന്‍ പാകത്തിലുള്ള ചെരിപ്പ് വില്‍പനക്ക് പ്രദര്‍ശിപ്പിച്ചത് ഇതിനു പിന്നാലെയാണ്.

രാഷ്ട്രപിതാവിനോടുള്ള കടുത്ത അനാദരവാണ് ഈ ചെരിപ്പ്. ‘ഗാന്ധി ഫ്‌ളിപ് ഫ്‌ളോപ്‌സ്’ എന്ന പേരിലാണ് ആമസോണ്‍ ഡോട്ട് കോമില്‍ 16.99 ഡോളര്‍ (ഏകദേശം 1200 രൂപ) വിലയിട്ട് ചെരിപ്പ് ഓണ്‍ലൈനില്‍ വില്‍പനക്ക് വെച്ചിരിക്കുന്നത്.

ഇന്ത്യയുടെ ദേശീയ പതാക ചിത്രീകരിച്ച ചവിട്ടുമെത്ത ആമസോണ്‍ വില്‍പ്പനയ്ക്കു വച്ചിതിനെതിരെ സുഷമാ സ്വരാജ് ശക്തമായ നിലപാടെടുത്തതോടെ ഇതിന്റെ വില്‍പ്പന നിര്‍ത്തുകയായിരുന്നു. കാനഡയില്‍ ആമസോണ്‍ വില്‍ക്കുന്ന ഒരിനം ചവിട്ടിയില്‍ ത്രിവര്‍ണ പതാക ചിത്രീകരിച്ചിട്ടുണ്ടെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന്, ഉല്‍പന്നം പിന്‍വലിക്കുകയും ഉപാധികളില്ലാതെ മാപ്പ് പറയുകയും ചെയ്തില്ലെങ്കില്‍ ആമസോണിന്റെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യ വീസ നല്‍കില്ലെന്നും ഇപ്പോഴുള്ള വിസകള്‍ റദ്ദാക്കുമെന്നുമാണ് അന്ന് സുഷമ വ്യക്തമാക്കിയത്. പ്രതിഷേധം നയതന്ത്ര പ്രശ്‌നമായി വളരുമെന്നുറപ്പായ ആമസോണ്‍ വെബ്‌സൈറ്റില്‍നിന്ന് ഉല്‍പന്നം പിന്‍വലിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top