Flash News

സംസ്ഥാന സ്‌കൂൾ കലോത്സവം വിജിലൻസിന്റെ നിരീക്ഷണത്തില്‍

January 16, 2017

vigilanceകണ്ണൂര്‍: കേരള സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കള്‍ വിജിലന്‍സിന്‍െറ നിരീക്ഷണത്തില്‍. കണ്ണൂരിലെത്തിയ വിജിലന്‍സ് സംഘം മത്സരങ്ങളുടെ വിധിനിര്‍ണയിക്കുന്നവരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള പൂര്‍ണവിവരങ്ങള്‍ സംഘാടകരില്‍നിന്ന് ശേഖരിച്ചു. വിധിനിര്‍ണയം നടത്തുന്നതിനുള്ള മാര്‍ഗരേഖകളുടെ കോപ്പികളും ശേഖരിച്ചു.

കലോത്സവങ്ങളുടെ നടത്തിപ്പ് പൂര്‍ണമായും സുതാര്യമാക്കാനാണ് വിജിലന്‍സ് സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

വിജിലന്‍സ് കോഴിക്കോട് റീജ്യനില്‍നിന്നുള്ള എസ്.പിമാരായ ജോണ്‍സണ്‍ ജോസഫ്, കെ.കെ. സുനില്‍ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. കലോത്സവങ്ങളില്‍ ക്രമക്കേട് ശ്രദ്ധയില്‍പെട്ടാല്‍ മത്സരാര്‍ഥികള്‍ക്ക് പുറമേ കാണികള്‍ക്കും പരാതികള്‍ നല്‍കാം. വിജിലന്‍സിന്‍െറ ഫോണ്‍ നമ്പറിലോ എറൈസിംഗ് കേരള, വിസില്‍ നൗ എന്നീ മൊബൈല്‍ ആപ്ളിക്കേഷനുകള്‍ വഴിയുള്ള പരാതികളിലും കൃത്യമായ അന്വേഷണം നടത്തി കഴമ്പുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടിട്ടും ഇവർക്കെതിരെ മുൻകാലങ്ങളിലൊന്നും കേസ് എടുത്തിരുന്നില്ല. പകരം കരിമ്പട്ടികയിൽ ഉൾപ്പെടുത്തി, ഇനിയുള്ള കലോൽസവങ്ങളിലേക്ക് വിളിക്കാതിരിക്കയാണ് പതിവ്. അതുകൊണ്ടുതന്നെ കരിമ്പട്ടികയിൽപെട്ട വിധികർത്താവിന്റെ പേര്‌പോലും പുറത്തുവരാറില്ല. എന്നാൽ ഈ രീതി വിട്ട് പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് കണ്ടാൽ, വിധികർത്താവ് എത്ര ഉന്നതായ കലാകാരനാണെങ്കിലും അറസ്റ്റുചെയ്യണമെന്നാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. കഴിഞ്ഞ സംസ്ഥാന കലോൽസവത്തിൽ രണ്ട് വിധി കർത്താക്കളെയും ജില്ലാ കലോൽസവങ്ങളിലായി 9 വിധികർത്താക്കളെയും ഇങ്ങനെ ഡി.പി.ഐ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പുതിയ തീരുമാനം അനുസരിച്ചാണെങ്കിൽ ഇവരൊക്കെ അറസ്റ്റിലാവും.

school-kalolsavamഇക്കാര്യങ്ങളെക്കുറിച്ച് വിജിലൻസിൽ പരാതിപ്പെടാനുള്ള വിപുലമായ സംവിധാനവും ഒരുക്കിയിട്ടുണ്ട്.സാധാരണയായി ഉപയോഗിക്കാറുള്ള വിജിലൻസിന്റെ ജില്ലാ ഓഫീസുകളിലും മെയിൽ ഐഡികളും പുറമെ, വിസിൽ നൗ, ഇറേസ് കേരള എന്നീ ആൻഡ്രായിഡ് ആപ്പുകളും ഇക്കാര്യത്തിനായി പ്രയോജനപ്പെടുത്താം. അതേസമയം കലോൽസവങ്ങൾ ഇങ്ങനെ പൊലീസിന്റെയും വിജിലൻസിന്റെയും നിയന്ത്രണത്തിലാക്കുന്നതിൽ എതിർപ്പും പലഭാഗത്തുനിന്നും ഉയരുന്നുണ്ട്. ക്രമേണെ ഇത് മേളയിലെ പൊലീസ് രാജിനാണ് വകവെക്കുകയെന്ന് ചില മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ അടഞ്ഞ അന്തരീക്ഷം വിധികർത്താക്കളിൽ കൂടുതൽ സമ്മർദം ചെലുത്തുമെന്നും ഫലത്തിൽ ഇതും മൽസരത്തെ ബാധിക്കുമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.

പക്ഷേ കലോൽസവത്തെ ശുദ്ധീകരിക്കാനുള്ള ശ്രമമെന്ന നിലയിൽ ഭൂരിഭാഗം കലാകരന്മാരും ഈ പ്രവർത്തനത്തെ സ്വാഗതം ചെയ്യുകയാണ്. കേരളത്തിൽ ശക്തമായ കലോൽസവ മാഫിയ നിലനിൽക്കുന്നെന്ന്, വിദ്യാർത്ഥികളും അദ്ധ്യാപകരും തെളിവ് സഹിതം പരാതിൽ നൽകിയതിനെ തുടർന്നാണ് മുഖ്യമന്ത്രി ഇത്തരമൊരു കർശന നടപടിയിലേക്ക് നീങ്ങിയത്. കോഴിക്കോട് നടന്ന ജില്ലാ സ്‌കൂൾ കലോൽസവത്തിൽ ഒരു ഇടനിലക്കാരനും രക്ഷിതാവും തമ്മിലുള്ള ഫോൺ സംഭാഷണം വരെ മുഖ്യമന്ത്രിക്ക് മുന്നാകെ ലഭിച്ചിട്ടുണ്ട്.

തന്റെ കുട്ടിക്ക് ഒന്നാം സ്ഥാനം ലഭിക്കണം എന്ന് പറയുന്ന കുട്ടിയോട് ഇടനിലക്കാരൻ പറയുന്നത്, നിങ്ങൾ നേരത്തെതന്നെ സമീപിക്കേണ്ടെ ഇതെല്ലാം തീരുമാനമായിപ്പോയി എന്നാണ്. തുടർന്ന് അയാൾ എത് സ്‌കൂളിലെ കുട്ടിയാണ് വിജയിയെന്നും പറയുന്നു. മത്സര ഫലം പറത്തുവരുമ്പോൾ ഇക്കാര്യം ശരിയാവുകയാണ്. ഇത്തരത്തിലുള്ള നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് കലോൽസവ കലക്കുമേൽ വിജിലസിന്റെ കണ്ണെത്തുന്നത്.

അതേസമയം ഈ വിജിലൻസ് നിരീക്ഷണവും നടപടികളും താഴേ തട്ടിലേക്ക്കൂടി വ്യാപിപ്പിക്കണമെന്ന ആവശ്യവും ഉണ്ട്. സംസ്ഥാന കലോൽസവങ്ങളിൽ ഇത്രയേറെ പ്രശ്‌നങ്ങൾ ഉണ്ടാവുന്നത്, ഉപജില്ലാ-ജില്ലാ തലത്തിലെ മൽസരഫലങ്ങൾ മോശമായതുകൊണ്ടാണ്. പക്ഷേ ഇത് പരിഷ്‌ക്കരിക്കാനുള്ള കാര്യമായ നടപടികളൊന്നും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.

കലോത്സവങ്ങളില്‍ കോഴ ഇടപാടുകള്‍ നടക്കുന്നുണ്ടോ എന്ന് നേരിട്ടറിയുന്നതിനായി വിജിലന്‍സിന്‍െറ റിസര്‍ച് ആന്‍ഡ് ട്രെയിനിംഗ് വിംഗിന്റേയും എം. സെല്ലിന്‍െറയും സഹായത്തോടെയുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top