Flash News
ധർമ്മേന്ദ്രയും ഹേമമാലിനിയും വീണ്ടും മുത്തച്ഛനും മുത്തശ്ശിയുമായി, അതും ഇരട്ട പേരക്കുട്ടികളുടെ !   ****    പ്രസവശേഷം വീണ്ടും ഷൂട്ടിംഗിലേക്ക് മടങ്ങിവരും: അനുഷ്ക ശര്‍മ്മ   ****    പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയ മുന്‍ മന്ത്രിയെ അറസ്റ്റു ചെയ്യാമെങ്കില്‍ എന്തുകൊണ്ട് കിഫ്ബി ചെയര്‍മാനെ അറസ്റ്റു ചെയ്യുന്നില്ല?: അഡ്വ. വീണാ നായര്‍   ****    ഓഖി ദുരന്തം കഴിഞ്ഞിട്ട് മൂന്നു വര്‍ഷം; തോമസ് ഐസക്ക് പ്രഖ്യാപിച്ച രണ്ടായിരം കോടി രൂപയുടെ പുനരധിവാസ പാക്കേജ് വെള്ളത്തില്‍ വരച്ച വര പോലെയായി   ****    ജഡായുപ്പാറ നിക്ഷേപകരെ രാവീവ് അഞ്ചല്‍ വഞ്ചിച്ചെന്ന്, നാല്പതു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം   ****   

ഫെയ്‌സ്ബുക്കിലൂടെയും മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കുടുക്കാന്‍ “ഫെയ്ക്ക് ന്യൂസ് ഫില്‍റ്റര്‍” വരുന്നു

January 16, 2017

 

587ba434ee14b62a008b859c-960വ്യാജവാര്‍ത്തകള്‍ തടയാന്‍ ഫെയ്‌സ്ബുക്ക് പുതിയ സംവിധാനമൊരുക്കുന്നു. ഇതിനായി ഏര്‍പ്പെടുത്തിയ ‘ഫെയ്ക് ന്യൂസ് ഫില്‍റ്റര്‍’ ജര്‍മനിയില്‍ താമസിയാതെ അവതരിപ്പിക്കും. അടുത്ത ആഴ്ചകളില്‍ത്തന്നെ വാര്‍ത്തകളിലെ സത്യസന്ധത പരിശോധിക്കാനുള്ള നടപടി ഫെയ്‌സ്ബുക്ക് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകളിലെ സത്യസന്ധത പരിശോധിക്കുന്ന സ്വതന്ത്ര സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം അമേരിക്കയില്‍ ഈ സംവിധാനങ്ങള്‍ അവതരിപ്പിച്ചിരുന്നു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നേരിടാന്‍ ജര്‍മന്‍ നേതൃത്വം നീക്കം തുടങ്ങിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കോ മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വഴിയോ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് അനുമതി നല്‍കുന്നതിനെതിരെ പിഴ ചുമത്താനാണ് ജര്‍മനിയുടെ നീക്കം. വ്യാജവാര്‍ത്തകളെ സൂക്ഷിക്കണമെന്ന് ജര്‍മനിയില്‍ രാഷ്ട്രീയനേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങളിലൂടെയോ പ്രത്യേക ആശയപ്രചരണം നടത്തുന്നതിലൂടെയോ ഉള്ള റഷ്യന്‍ ഇടപെടലുകളെ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ താക്കീത് ചെയ്തിരുന്നു.

പുതുവര്‍ഷത്തലേന്ന് ഒരുസംഘമാളുകള്‍ പള്ളി കത്തിച്ചെന്ന് ബ്രൈറ്റ്ബാര്‍ട്ട് വാര്‍ത്ത പ്രസിദ്ധീകരിച്ച സംഭവത്തില്‍ ജര്‍മന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിവരികയാണ്. ഒരു വാര്‍ത്ത വ്യാജമാണെന്ന് കണ്ടെത്തിയാല്‍ കറക്റ്റീവ് എന്ന ബെര്‍ലിന്‍ ആസ്ഥാനമായുള്ള സംഘടനയിലേക്കാണ് ആ വാര്‍ത്ത ഫെയ്‌സ്ബുക്ക് റിപ്പോര്‍ട്ട് ചെയ്യുക. വാര്‍ത്ത വ്യാജമാണെന്ന് കണ്ടെത്തിയാല്‍ ”ഡിസ്പ്യൂട്ടഡ്” എന്ന് അത് രേഖപ്പെടുത്തും. ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കളെ ഇക്കാര്യം അറിയിക്കുകയും ചെയ്യും.

പുതിയ സംവിധാനത്തിലേക്ക് ജര്‍മനിയിലെ മറ്റ് മാധ്യമ പങ്കാളികളേയും ക്ഷണിക്കുന്നുവെന്നും വ്യാജവാര്‍ത്ത തടയാനുള്ള സംവിധാനം മറ്റ് രാജ്യങ്ങളിലും അവതരിപ്പിക്കുമെന്നും ഫെയ്‌സ്ബുക്ക് വക്താവ് അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top