Flash News

വൈറ്റ് ഹൈസ് രഹസ്യങ്ങളുടെ താക്കോല്‍ ഒബാമ ഇന്ന് ട്രമ്പിന് കൈമാറും

January 20, 2017

US-President-ObamaTrump-വാഷിംഗ്ടണ്‍: നാല്‍പത്തിയഞ്ചാമത് അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രമ്പ് ജനുവരി 20ന് സത്യപ്രതിജ്ഞ ചെയ്യുന്നതോടെ വൈറ്റ്ഹൗസില്‍ സൂക്ഷിച്ചിരിക്കുന്ന അതീവ രഹസ്യങ്ങളുടെ താക്കോല്‍ പ്രസിഡന്റ് ഒബാമ ട്രമ്പിന് കൈമാറും.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാഷ്ട്രമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന അമേരിക്കയിലെ വോട്ടര്‍മാര്‍ ട്രമ്പിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതോടെ രഹസ്യങ്ങളുടെ താക്കോല്‍ ട്രമ്പിന്റെ കൈയ്യില്‍ സുരക്ഷിതമാണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം അംഗീകരിച്ചിരിക്കയാണ്.

തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ പ്രസിഡന്റ് ഒബാമയും, ഹില്ലരിയും ട്രമ്പിനെതിരെ ഉയര്‍ത്തിയ പ്രധാന ആരോപണം രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ട്രമ്പ് അര്‍ഹനല്ല എന്നായിരുന്നു. തീരെ അപക്വമായ ഈ പ്രചരണം പ്രബുദ്ധരായ അമേരിക്കന്‍ വോട്ടര്‍മാര്‍ തള്ളികളഞ്ഞു എന്ന് മാത്രമല്ല അടുത്ത നാലുവര്‍ഷം കൊണ്ടു അമേരിക്കയുടെ മുഖച്ഛായ തന്നെ മാറുമെന്നുള്ള ട്രമ്പിന്റെ പ്രഖ്യാപനം വോട്ടര്‍മാര്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ട്രമ്പിന്റെ ഭരണ കാലഘട്ടം ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമെന്നും, രാഷ്ട്രീയ കളങ്കം ലവലേശം പോലും ഏശിയിട്ടില്ലാത്ത ട്രമ്പ് സംശുദ്ധമായ ഭരണം കാഴ്ച വെക്കുമെന്നും, ഐക്യത്തിന്റേയും, സമാധാനത്തിന്റേയും സന്ദേശവാഹകനായി തീരുമെന്നും പ്രതീക്ഷിക്കാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top