ബംഗളൂരു: വിവാദ വ്യവസായി വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് 900 കോടിയുടെ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ഐ.ഡി.ബി.ഐ ബാങ്കിന്റെ മുന്‍ ചെയര്മാന് യോഗേഷ് അഗര്‍വാള്‍ അടക്കം എട്ടു പേരെ സി.ബി.ഐ അറസ്റ്റു ചെയ്തു.
കമ്പനിയുടെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എ.രഘുനാഥനേയും അറസ്റ്റു ചെയ്തിട്ടുണ്ട്. ബാങ്കിന്റെ മുന്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഒ.വി.ബുന്ദേലു, ഉദ്യോഗസ്ഥരായ എസ്.കെ.വി ശ്രീനിവാസന്, ശ്രീധര്‍. കിംഗ്ഫിഷര്‍ ജീവനക്കാരായ ശൈലേഷ് ബോര്‍കര്‍, എ.സി.ഷാ, അമിത് നട്കര്‍നി എന്നിവരും അറസ്റ്റിലായവരില്‍പെടുന്നു.
ബാങ്കിന്റെ മറ്റൊരു മുന്‍ മാനേജിംഗ് ഡയറക്ടര്‍ ബി.കെ.ബത്രയുടെ അറസ്റ്റും ഉടനുണ്ടാവുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. മല്യയുടെ വീട് അടക്കം പതിനൊന്നോളം ഇടങ്ങളില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റു ചെയ്തത്.
വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യ ലണ്ടനില്‍ കഴിയുകയാണിപ്പോള്‍. സാമ്പത്തിക തിരിമറി തടയുന്ന നിയമപ്രകാരം മല്യയെ കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് സി.ബി.ഐ.
2009-10 കാലത്ത് മുന്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോഴാണ് ഐ.ഡി.ബി.ഐ, കിംഗ്ഫിഷറിന് നിരക്ക് കുറച്ച് ലോണ്‍ അനുവദിച്ചത്. കടത്തില്‍ മുങ്ങി നിന്നിട്ടും കമ്പനിയുടെ പേരില്‍ ലോണ്‍ നല്‍കുകയായിരുന്നു.
ഇതിനിടെ വിജയ് മല്യയുടെ ബംഗളൂരുവിലെ ഓഫിസുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തി. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് നഗരത്തിലെ യു.ബി ഗ്രൂപ്പിന്‍െറ ഓഫിസുകളില്‍ റെയ്ഡ് നടത്തിയത്. റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും സി.ബി.ഐ പുറത്തുവിട്ടിട്ടില്ല.
9,000 കോടിയുടെ വായ്പ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ കഴിഞ്ഞദിവസം ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ (ഡി.ആര്.ടി) സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 17 അംഗ ബാങ്കിങ് കര്സോര്ട്യത്തിന് അനുമതി നല്‍കിയിരുന്നു. 6203.5 കോടി രൂപ 11.5 ശതമാനം പലിശയുള്‍പ്പെടെ മല്യയുടെ സ്ഥാപനങ്ങളില്‍നിന്ന് തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആരംഭിക്കാനാണ് ട്രൈബ്യൂണല്‍ നിര്‍ദേശം. കിങ്ഫിഷര്‍ എയര്‍ലൈന്‍സ്, യു.ബി.എച്ച്.എല്‍, കിങ്ഫിഷര്‍ ഫിന്‍വെസ്റ്റ്, മല്യയുടെ സ്വകാര്യ സ്വത്തുക്കള്‍ തുടങ്ങിയവയില്‍നിന്ന് ബാങ്കുകള്‍ക്ക് തുക തിരിച്ചുപിടിക്കാനാകും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply