- Malayalam Daily News - https://www.malayalamdailynews.com -

യേശുദാസിന് പത്മവിഭൂഷന്‍, ചേമഞ്ചേരി, അക്കിത്തം, പൊന്നമ്മാള്‍, ശ്രീജേഷ്, മീനാക്ഷിയമ്മ എന്നിവര്‍ക്ക് പത്മശ്രീ

pathma-award (1)ന്യൂഡല്‍ഹി: പത്മ അവാര്‍ഡുകളില്‍ മലയാളിത്തിളക്കം. ഗാനഗന്ധര്‍വന്‍ യേശുദാസ് പത്മവിഭൂഷണ് അര്‍ഹനായി. കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കര്‍ണാടക സംഗീതജ്ഞ പാറശാല ബി. പൊന്നമ്മാള്‍, കവി അക്കിത്തം, ഹോക്കി ടീം ക്യാപ്ടന്‍ പി.ആര്‍. ശ്രീജേഷ്, കളരിപ്പയറ്റ് വിദഗ്ധ മീനാക്ഷിയമ്മ എന്നിവര്‍ക്ക് പത്മശ്രീ ലഭിക്കും.

sharadpawarഎന്‍.സി.പി നേതാവ് ശരത് പവാര്‍, ബി.ജെ.പി നേതാവ് മുരളീമനോഹര്‍ ജോഷി, ലോക്സഭാ മുന്‍സ്പീക്കര്‍ അന്തരിച്ച പി.എ. സാങ്മ, അന്തരിച്ച മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുന്ദര്‍ലാല്‍ പട്വ എന്നിവര്‍ പത്മവിഭൂഷണ്‍ നേടി.

തമിഴ്നാട്ടിലെ സദ്ഗുരു ജഗ്ഗി വാസുദേവ്, പ്രഫ. ഉഡുപ്പി രാമചന്ദ്ര റാവു (കര്‍ണാടകം) എന്നിവരാണ് പത്മവിഭൂഷണ്‍ ലഭിച്ച മറ്റുള്ളവര്‍.

അന്തരിച്ച ചോ രാമസ്വാമി, ബിഹാറില്‍ നിന്നുള്ള യോഗ ഗുരു സ്വാമി നിരഞ്ജന നന്ദ സരസ്വതി, ഗുജറാത്തിലെ ആത്മീയ ഗുരു രത്നസുന്ദര്‍ മഹാരാജ്, വിദ്യാഭ്യാസ പ്രമുഖനായ ഡോ. ദേവിപ്രസാദ് ദ്വിവേദി-യു.പി, രാജസ്ഥാനിലെ സംഗീത പ്രതിഭ വിശ്വമോഹന്‍ ഭട്ട്, തായ്ലന്‍റ് രാജ്ഞി മഹാചക്രി സിരിന്ധോണ്‍ എന്നിവരാണ് പത്മഭൂഷണ്‍ നേടിയത്.

ക്രിക്കറ്റ് ക്യാപ്ടന്‍ വിരാട് കോലി, ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഗുസ്തി താരം സാക്ഷി മലിക്, ജിംനാസ്റ്റിക്സ് താരം ദീപ കര്‍മാകര്‍, പാരലമ്പിക്സ് മെഡല്‍ ജേതാവായ അത്ലറ്റ് ദീപ മലിക്, പാരലമ്പിക്സ് ഹൈജംപ് താരം മാരിയപ്പന്‍ തങ്കവേലു എന്നിവര്‍ക്ക് പത്മശ്രീ ലഭിച്ചു.

ഭാരതി വിഷ്ണുവര്‍ധന്‍-സിനിമ, ടി.കെ. മൂര്‍ത്തി-സംഗീതം, അനുരാധ പൗദ്വാള്‍-സംഗീതം, ടി.കെ. വിശ്വനാഥന്‍-പൊതുസേവനം, കന്‍വല്‍ സിബല്‍-പൊതുസേവനം, മൈക്കിള്‍ ഡാനിനോ -എഴുത്തുകാരന്‍, ഡോ. മുഹമ്മദ് ്അബ്ദുല്‍ വാഹിദ് തെലങ്കാന -മെഡിസിന്‍, ജിനാഭായ് പട്ടേല്‍ -കൃഷി, ഗിരിരാജ് ഭരദ്വാജ് -സാമൂഹിക പ്രവര്‍ത്തനം, അനുരാധ കൊയ്രാള -സാമൂഹിക പ്രവര്‍ത്തനം എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു.

പത്മവിഭൂഷൺ ജേതാക്കൾ‌

കെ.ജെ. യേശുദാസ്
സദ്ഗുരു ജഗ്ഗി വാസുദേവ്,തമിഴ്നാട്
ശരദ് പവാർ, മഹാരാഷ്ട്ര
മുരളി മനോഹർ ജോഷി, ഉത്തർപ്രദേശ്
പ്രഫ. ഉഡിപ്പി രാമചന്ദ്ര റാവു,കർണാടക
സുന്ദർ ലാൽ പത്വ (മരണാനന്തരം),മധ്യപ്രദേശ്
പി.എ. സാങ്മ (മരണാനന്തരം), മേഘാലയ

പത്മഭൂഷൺ

വിശ്വ മോഹൻ ഭട്ട്, രാജസ്ഥാൻ
പ്രഫ. ദേവി പ്രസാദ് ദ്വിവേദി, ഉത്തർ പ്രദേശ്
തെഹെമെന്റണ്‍ ഉദ്വാദിയ, മഹാരാഷ്ട്ര
രത്ന സുന്ദർ മഹാരാജ്, ഗുജറാത്ത്
സ്വാമി നിരഞ്ജന നന്ദ സരസ്വതി, ബിഹാർ
പ്രിൻസസ് മഹാ ചക്രി സിരിന്ധോൺ, തായ്‌ലൻഡ്
ചോ രാമസ്വാമി (മരണാനന്തരം), തമിഴ്നാട്


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]