Flash News

സ്വപ്നം സാക്ഷാത്ക്കരിച്ച് പടിയിറങ്ങുന്ന ഒബാമ

January 30, 2017

obama title sizeജനുവരി 20-ന് ഡൊണാള്‍ഡ് ട്രം‌പ് അമേരിക്കയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എട്ടു വര്‍ഷത്തെ ഒബാമ ഭരണത്തിന് തിരശ്ശീല വീഴുകയും ഒബാമ യുഗം കഴിഞ്ഞ് ട്രംപ് യുഗം തുടങ്ങി എന്നിരുന്നാലും ഒബാമ അമേരിക്കയുടെ ചരിത്രത്തിന് പുതിയ അദ്ധ്യായം എഴുതിയ മഹത്‌വ്യക്തിയാണ്. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ കറുത്ത വംശക്കാരനായ പ്രസിഡന്റ് എന്ന് എന്നും ജനം അദ്ദേഹത്തെ ഓര്‍ക്കുകയും പഠിക്കുകയും ചെയ്യും. 2009 ജനുവരി 20ന് സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം അധികാരം ഏറ്റെടുക്കുമ്പോള്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ വര്‍ണ്ണവിവേചനത്തിന്റെ കോട്ടകള്‍ തകര്‍ത്തെറിയുകയാണുണ്ടായത്. അമേരിക്കയില്‍ നടന്ന സിവില്‍ റൈറ്റ് മൂവ്‌മെന്റ് സമരങ്ങളുടെ പൂര്‍ണ്ണഫലം എന്നുവേണം ഒബാമയുടെ പ്രസിഡന്റ് പദവിയെ വിലയിരുത്തേണ്ടത്.

ആഫ്രിക്കന്‍ അമേരിക്കന്‍ ജനത സ്വപ്നം കാണാന്‍ പോലും മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്തെ മാറ്റിമറിച്ച് അധികാരം അമ്മാനമാടാന്‍ ഒബാമയില്‍ക്കൂടി കഴിഞ്ഞുയെന്നത് ആ ജനതയുടെ വിജയമാണ്. അവരുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണ്.

അടിമകളായി കൊണ്ടുവന്ന ഒരു ജനതയില്‍ നിന്ന് ഒരാള്‍ അധികാരത്തിന്റെ അത്യുന്നത പദവി കയറിയപ്പോള്‍ അതിനു വഴിയൊരുക്കിയവര്‍ ധാരാളമായിരുന്നു. അതിന് അവര്‍ക്ക് ജീവന്‍ തന്നെ ഹോമി ക്കേണ്ടിവന്നു. അതിനായി അവര്‍ക്ക് നിരവധി പോരാട്ടങ്ങള്‍ നടത്തേണ്ടിവന്നു. തോട്ടങ്ങളി ലും കൃഷിയിടങ്ങളിലും പകലന്തിയോളം പണിയെടുപ്പിച്ച് വിശപ്പടക്കാന്‍പോലും ആഹാരം നല്‍കാതെ മൃഗങ്ങള്‍ക്ക് തുല്യമായി കരുതിയ മുതലാളിത്വവര്‍ഗത്തിനു മുന്‍പില്‍ ജീവന്‍ നിലനിര്‍ത്താന്‍ ആഹാരത്തിനു വേണ്ടി പോരാടിയതായിരുന്നു അവരുടെ ആദ്യ സമരപോരാട്ടം.

അതിനുശേഷം അവര്‍ തങ്ങളുടെ അവകാശ ബോധവാന്മാരായി അതിനുള്ള പോരാട്ടം നടത്തി. ആ പോരാട്ടം രക്തച്ചൊരിച്ചിലും അതിക്രൂരതയും സൃഷ്ടിച്ചു. അധികാരവര്‍ഗം അത് അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു അതില്‍ രക്തച്ചൊരിച്ചിലുണ്ടാക്കിയതെന്ന് ചരിത്രം സാക്ഷിക്കുന്നു. എന്നാല്‍ എബ്രഹാം ലിങ്കണ്‍ എന്ന മനുഷ്യസ്‌നേഹിയായ വ്യക്തി അമേരിക്കയുടെ പ്രസിഡന്റായി വന്നതോടെ ആ അവകാശ സമരത്തിന് ഒരു വഴിത്തിരിവുണ്ടായിയെന്നുതന്നെ പറയാം. അടിമത്വ വ്യവസ്ഥിതിക്കെതിരെ പോരാടിയ ലിങ്കണ്‍ സെനറ്റില്‍ കൊണ്ടുവന്ന ആന്റി സ്ലേവറി കോണ്‍സ്റ്റിറ്റ്യൂഷന്‍ അമന്റ്‌മെന്റ് 1864 ഏപ്രില്‍ 8ന് പാസ്സായി ചെന്നത് അടിമത്വ വ്യവസ്ഥിതിക്കെതിരെയുള്ള ആദ്യ പോരാട്ട വിജയമായി.

എന്നാല്‍ ഹൗസ് ഓഫ് റപ്രസെന്റേറ്റീവില്‍ അത് പാസ്സാക്കിയത് 1865 ജനുവരി 31 നായിരുന്നു. ഇത്രയേറെ കാലതാമസം വരാന്‍ കാരണം എബ്രഹാം ലിങ്കന് ശക്തമായ എതിര്‍പ്പ് പല ഭാഗത്തുനിന്നുമുണ്ടായിയെന്നതാണ്. അതിനെ തുടര്‍ന്ന് ആനുപാതികമായി പല സംസ്ഥാനങ്ങളിലും ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിന് കോണ്‍ഗ്രസ്സില്‍ പ്രാതിനിധ്യം കിട്ടിത്തുടങ്ങി. 41-ാമത്തെയും 42-ാമത്തെയും കോണ്‍ ഗ്രസ്സില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ ആളുകളെ പ്രതിനിധികളായി തിരഞ്ഞെടുത്തത് അതിനെ തുടര്‍ന്നായിരുന്നു.

സെനറ്റര്‍മാരായി എച്ച്. ആര്‍. റാവല്‍ മിസ്സസിപ്പിയില്‍ നിന്നും ബഞ്ചമിന്‍ ടി. ടെര്‍ണര്‍ അലബാമയില്‍ നിന്നും തിരഞ്ഞെടുത്തു. ഹൗസ് ഓഫ് റപ്രസെന്റേറ്റീവിലേക്ക് ജോഷ്യവാര്‍ഡ് ഫ്‌ളോറിഡയില്‍ നിന്നും, ജോസഫ് റെയ്‌നി സൗത്ത് കാരലിനയില്‍ നിന്നും ജെഫേഴ്‌സണ്‍ ലോഗ് ജോര്‍ജ്ജിയായില്‍ നിന്നും തിരഞ്ഞെടുത്തു. ഇവരാണ് അമേരിക്കയിലെ കറുത്ത വംശജരായ സെനറ്റര്‍മാരും കോണ്‍ഗ്രസ്മാന്‍മാരും.

സെനറ്റിലും ഹൗസ് ഓഫ് റപ്രസെന്റേറ്റീവിലും പ്രത്യേക ബ്ലോക്കായിട്ടായിരുന്നു ആദ്യമെങ്കിലും അത് പിന്നീട് മാറ്റി മറ്റംഗങ്ങള്‍ക്കൊപ്പമിരിക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കിയതോടെ തുല്യതയ്ക്ക് തുടക്കമായി. തുല്യതയെന്ന തുടക്കം അതാണെന്നു തന്നെ പറയാം. ഇത് പല മുന്നേറ്റങ്ങള്‍ക്കും തുടക്കമായി.

അതിനുശേഷം 1896 മുതല്‍ 1954 വരെ നടന്ന ആഫ്രിക്കന്‍ അമേരിക്കന്‍ സിവില്‍ റൈറ്റ് മൂവ്‌മെന്റ് പല അവകാശങ്ങളും നേടിയെടുക്കാന്‍ സഹായിച്ചു എന്നുതന്നെ പറയാം. അതിനു നേതൃത്വം നല്‍കിയവര്‍ നിരവധി പേരായിരുന്നു. അവരില്‍ മുന്‍പില്‍ നില്‍ക്കുന്നവരാമെന്നതിന് ഒരു ഉത്തരമേയുള്ളു ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്. ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിന്റെ രക്ഷകനായിരുന്നു ഗാന്ധിജിയുടെ ആരാധകനായ ഡോ. കിംങ്. ഗാന്ധിജിയെപ്പോലെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരങ്ങളെ ഒന്നിപ്പിക്കുകയും സായുധസമരമാക്കി മാറ്റുകയും ചെയ്തുയെന്നത് എടുത്തു പറയാവുന്നതാണ്.

വിദ്യാഭ്യാസ സമത്വവും തൊഴില്‍ സമത്വവും ഇതില്‍ക്കൂടി നേടിയെടുക്കാന്‍ കഴിഞ്ഞു. എങ്കിലും വോട്ടവകാശം നേടിയെടുക്കാന്‍ കഴിഞ്ഞില്ല. 1965-ല്‍ സെല്‍മയില്‍ നിന്ന് മോണ്ട്‌ഗോമറിയിലേക്ക് ഡോ. കിംങ്ങിന്റെ നേതൃത്വത്തില്‍ നയിച്ച മാര്‍ച്ചിനുശേഷം പ്രസിഡന്റ് ലിന്‍ഡന്‍ ബി. ജോണ്‍സണ്‍ വോട്ടവകാശം നല്‍കാമെന്നേറ്റു. 1965-ല്‍ വോട്ടിംഗ് റൈറ്റ് ആക്ടില്‍ പ്രസിഡന്റ് ഒപ്പു വച്ചു. നിയമം വന്നുവെങ്കിലും രണ്ടു മാസത്തിനുശേഷമാണ് അത് നടപ്പാക്കിയത്.

ഇന്ന് എല്ലാ മേഖലയിലും തുല്യത ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിന് ഉണ്ടെന്നത് ഈ സമര പോരാട്ടങ്ങളുടെ ഫലമാണ്. വാഗ്ദാനമായി ലഭിച്ച ഭൂമിയില്‍ അധികാരത്തിന്റെ അത്യുന്നതങ്ങളില്‍ തന്റെ സമൂഹം എത്തുമെന്ന് അദ്ദേഹം സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നമായിരുന്നു അദ്ദേഹം നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തില്‍ക്കൂടി പറഞ്ഞത്. എനിക്കൊരു സ്വപ്നമുണ്ട് എന്ന് അദ്ദേഹം തുടങ്ങിയ ആ പ്രസംഗത്തിന്റെ ഫലപ്രാപ്തി പതിറ്റാണ്ടുകള്‍ക്കുശേഷം ഒ ബാമയില്‍ക്കൂടി കൈവന്നു.

39-ാമത്തെ വയസ്സില്‍ ടെന്നസ്സിയിലുള്ള മെന്‍ഫസിലെ മാന്‍ഡന്‍ ടെംബിളില്‍ വച്ച് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയുണ്ടായി. ഫ്രഡറിക് ഡഗ്ലസ്, മാല്‍ക്കം എക്‌സ് മാഡം ജി. വാള്‍ക്കര്‍, റോസാ പാര്‍ക്ക് തുടങ്ങിയവരും വിവിധ കാലഘട്ടത്തില്‍ അവകാശ സമര പോരാട്ടം നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തില്‍ക്കൂടി സമൂഹം ഉയരണമെും അവകാശത്തെക്കുറിച്ച് ബോധവാന്മാരാകണ മെുമായിരുു ഡഗ്ലസ്സിന്റെ ആശയം.

സായുധ സമരമല്ല ആയുധ സമരമാണ് നടത്തേണ്ടതൊയിരുു മാല്‍ക്കം എക്‌സിന്റെ ആശയം. 1965 ഫെബ്രുവരി 21ന് കൊല്ലപ്പെടു തുവരെ അദ്ദേഹം ആ രീതിയിലുള്ള സമരമായിരുു നയിച്ചിരുത്. മാഡം ജി വാക്കര്‍ എന്ന വ്യവസായ പ്രമുഖ സമൂഹത്തിലെ സ്ത്രീസമത്വത്തിനു വേണ്ടിയായിരുു പോരാടിയത്. രാജ്യത്തുടനീളം സഞ്ചരിച്ച് ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിലെ സ്ത്രീകളെ വിദ്യാഭ്യാസം നേടിയെടുക്കുതി നെക്കുറിച്ചും അവകാശങ്ങള്‍ നേടിയെടുക്കുതിനെക്കുറിച്ചും ബോധവല്‍ക്കരണം നടത്തി. ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിലെ ആദ്യ മില്യണറായിരുന്നു മാഡം ജി.വാക്കര്‍.

റോസ പാര്‍ക്കറുടെ ബസ് ബോയ്‌ക്കോട്ട് എടുത്തു പറയേണ്ടതില്ലല്ലോ. അവരുടെ സമരത്തില്‍ക്കൂടി ബസ്സിലും ട്രെയിനിലും തുല്യമായ യാത്ര ചെയ്യാന്‍ കഴിഞ്ഞു. ഇങ്ങനെ അനേകം പേരുടെ സമര പോരാട്ടങ്ങളും സ്വപ്നസാക്ഷാത്ക്കാരവുമാണ് അവകാശങ്ങളും സമത്വവും അധികാരവും ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിനുണ്ടായത്. അതിന്റെ പൂര്‍ത്തീകരണമായിരുന്നു ഒബാമയെ പ്രസിഡന്റായി തിരഞ്ഞെടുത്ത് അദ്ദേഹത്തില്‍ക്കൂടി ഒരു ജനതയുടെ സ്വപ്നം സാക്ഷാത്ക്കരിച്ചു. എട്ടു വര്‍ഷത്തെ ഭരണത്തിനുശേഷം അദ്ദേഹം പടിയിറങ്ങിക്കഴിഞ്ഞു.

(ബ്ലസന്‍ ഹ്യൂസ്റ്റണ്‍ blessonhouston@gmail.com )


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top