- Malayalam Daily News - https://www.malayalamdailynews.com -

കാനഡയിലെ മുസ്ലിം പള്ളിയിലെ വെടിവെപ്പ്; പ്രതി ഫ്രഞ്ച് വംശജന്‍ വിദ്യാര്‍ത്ഥിക്കെതിരെ കൊലക്കുറ്റം ചുമത്തി

cana3ക്യൂബെക് സിറ്റി: കാനഡയിലെ ക്യൂബെക് സിറ്റിയില്‍ മുസ്‌ലിം പള്ളിയില്‍ വെടിവെപ്പ് നടത്തി ആറു പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഫ്രഞ്ച് വംശജനായ കനേഡിയന്‍ വിദ്യാര്‍ത്ഥി അലക്‌സാന്ദ്രെ ബിസോനെത്തെ (27)ക്കെതിരെ കുറ്റം ചുമത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ മൊറോക്കന്‍ വംശജനായ മുഹമ്മദ് ഖാദിര്‍ സംഭവത്തിന് സാക്ഷിയാണെന്നും കനേഡിയന്‍ പൊലീസ് അറിയിച്ചു.

വെടിവെപ്പ് നടന്ന മുസ്‌ലിം പള്ളിക്ക് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ലാവല്‍ സര്‍വകാലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയാണ് അലക്‌സാന്ദ്രെയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്രവലതുപക്ഷ നിലപാടുകാരനാണ് ഇയാളെന്നും സാമൂഹിക സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഞായാറാഴ്ച സായാഹ്‌ന പ്രാര്‍ഥനക്ക് പള്ളിയില്‍ 50 ഓളം പേര്‍ ഒത്തുകൂടിയ സമയത്താണ് വെടിവെപ്പ് നടന്നത്. കൊല്ലപ്പെട്ട ആറു പേരുടെ വിവരങ്ങള്‍ ക്യൂബക് പ്രവിശ്യാ പൊലീസ് പുറത്തുവിട്ടു. വ്യാപാരിയായ അസദി സൗഫിനെ (57), ലാവല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഖാലിദ് ബെല്‍ക്കാസെമി (60), ഐടി ഉദ്യോഗസ്ഥനായ അബ്ദല്‍കരിം ഹസന്‍ (41), അബുബക്കര്‍ തബ്ദി (44), ഗിനിയന്‍ വംശജരായ മമദ് തനൗ ബാരി (42), ഇബ്രാഹിമ ബാരി (39) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 19 പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

cana4cana cana1 cana2


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]