അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പുതിയ നയങ്ങള്‍ക്കെതിരെ സിലിക്കന്‍വാലിയില്‍ പ്രതിഷേധം ആളി കത്തുന്നു. ട്രംപിന്റെ നടപടികള്‍ക്കെതിരെ ശക്തമായി പോരാടാന്‍ ടെക്കികള്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഗൂഗിളിന്റെ പാരന്റ് കമ്പനിയായ ആല്‍ഫബെറ്റിലെ ആയിരക്കണക്കിനു ജീവനക്കാര്‍ പ്രതിഷേധവുമായി പുറത്തിറങ്ങി. കൂട്ടത്തില്‍ ഇന്ത്യന്‍ വംശജനായ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയും, മേധാവി സെര്‍ജി ബ്രൈനും ജീവനക്കാര്‍ക്കൊപ്പം ചേര്‍ന്നു. ട്രംപിനെതിരെ പ്രതിഷേധത്തിന്റെ യുദ്ധപ്രഖ്യാപനമാണ് ടെക്കികള്‍ നടത്തിയത്.
പ്രതിഷേധവുമായി പുറത്തിറങ്ങിയ സുന്ദര്‍ പിച്ചൈ രൂക്ഷ ഭാഷയില്‍ ട്രംപിന്റെ നടപടികളെ വിമര്‍ശിച്ചു. ആറു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കു വന്നാല്‍ സിലിക്കന്‍വാലിയിലെ കമ്പനികളെയെല്ലാം അത് സാരമായി ബാധിക്കും. മിക്ക കമ്പനികളുടെയും വാണിജ്യ താല്പര്യങ്ങളെയും ഇത് കാര്യമായി ബാധിക്കും.
ആല്‍ഫബറ്റിന്റെ എട്ടു ഓഫീസുകളിലെ 2,000 ജീവനാരാണ് പുറത്തിറങ്ങി രണ്ടു മണിക്കൂര്‍ നേരം പ്രതിഷേധിച്ചത്. ഗൂഗിളിന്റെ പ്രൊഡക്ട് മാനേജര്‍ ഇറാനിയന്‍ വംശജ സൗഫിയും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു. ഇവര്‍ 15 വര്‍ഷമായി അമേരിക്കയിലാണ് താമസിക്കുന്നത്. ദുഃഖവും അടങ്ങാത്ത രോഷവുമായിരുന്നു ഓരോ ഗൂഗിള്‍ പ്രതിനിധിയും. ഗൂഗിളില്‍ ജോലി ചെയ്യുന്നതില്‍ അഭിമാനിക്കുന്നു എന്ന് ഓരോ ജീവനക്കാരനും പ്രതിഷേധ ഫോട്ടോയ്ക്കൊപ്പം ട്വീറ്റ് ചെയ്തു. ഗൂഗിള്‍ മേധാവി സെര്‍ജി വിമാനത്താവളത്തിനു മുന്നില്‍ നടത്തിയ പ്രതിഷേധ പ്രസംഗത്തിനു വന്‍ കയ്യടിയാണ് ലഭിച്ചത്. സോവിയറ്റ് യൂണിയന് വംശജനായ താന്‍ ആറാം വയസ്സില്‍ അമേരിക്കയില്‍ എത്തിയതാണെന്നും ഇപ്പോഴത്തെ ട്രംപിന്റെ നടപടിയില്‍ അഭയാര്‍ഥിയായ തനിക്കും കുടുംബത്തിനു ഏറെ ദുഃഖമുണ്ടെന്നും വിമാനത്താവളത്തില്‍ പ്രതിഷേധിക്കാന്‍ എത്തിയവരോടു പറഞ്ഞു.
ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് സുന്ദര്‍പിച്ചൈ ശനിയാഴ്ച തന്നെ ജീവനക്കാര്‍ക്കെല്ലാം മെമ്മോ അയച്ചിരുന്നു. ഇതോടെ ഗൂഗിള്‍ ട്രംപിനെതിരെ പ്രതിഷേധ യുദ്ധം പ്രഖ്യാപിച്ചു. ഓരോ ജീവനക്കാരും പ്രതിഷേധം കത്തിക്കാന്‍ സോഷ്യല്‍മീഡിയയും മറ്റു മാധ്യമങ്ങളും ഉപയോഗിച്ചു. #GooglersUnite എന്ന ഹാഷ്ടാഗില് ട്വിറ്ററില്‍ വിഡിയോകളും ചിത്രങ്ങളും നിറഞ്ഞിരിക്കുന്നു. പ്രതിഷേധത്തിന്റെ ഓരോ നിമിഷവും ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കാന്‍ ടെക്കികള്‍ പ്രത്യേകം ശ്രദ്ധിച്ചു.
അഭയാര്‍ഥികള്‍ക്കായി 40 ലക്ഷം ഡോളര്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഗൂഗിള്‍ ജീവനക്കാര്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ഗൂഗിള്‍ ഇത്രയും വലിയ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത് ഇത് ആദ്യമായാണ്. ഗൂഗിള്‍ മേധാവികള്‍ പോലും രൂക്ഷമായ ഭാഷയിലാണ് ട്രംപിനെ വിമര്‍ശിച്ചത്. ട്രംപിന്റെ പുതിയ നടപടി പതിനായിരങ്ങള്‍ ജോലി ചെയ്യുന്ന ഗൂഗിളില്‍ 100 പേരെയാണ് ബാധിയുള്ളു. പക്ഷേ കമ്പനി ഒന്നടങ്കം ട്രംപിനെതിരെ പ്രതിഷേധിക്കാന്‍ രംഗത്തിറങ്ങി.
Google CEO sundar pichai at rally at Googleplex "the fight will continue" pic.twitter.com/cZOfn9FiGY
— Daisuke Wakabayashi (@daiwaka) January 30, 2017
Here are Google cofounder Sergey Brin's full remarks from today's #GooglersUnite rally pic.twitter.com/OPslALFRsp
— Ryan Mac (@RMac18) January 31, 2017
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply