Flash News

വി.എസിന്‍െറ കത്ത് ഫലിച്ചു; ലോ അക്കാദമി ഭൂമി പ്രശ്നം റവന്യൂ സെക്രട്ടറി അന്വേഷിക്കും

January 31, 2017

lakshmi-vsതിരുവനന്തപുരം: ലോ അക്കാദമി ട്രസ്റ്റിന്‍െറ ഭൂമി വിവാദം സര്‍ക്കാര്‍ അന്വേഷിക്കും. പരിശോധന നടത്താന്‍ റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തി. അക്കാദമിക്ക് വിട്ടുകൊടുത്ത ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ കത്തിന്‍െറ അടിസ്ഥാനത്തിലാണ് അന്വേഷണം. ലോ അക്കാദമി കൈവശം വെച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയാണോ, സര്‍ക്കാര്‍ ഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടോ, സ്വകാര്യ ആവശ്യത്തിനായി ഭൂമിയില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ടോ, ചട്ടലംഘനം നടത്തിയിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം.

വിദ്യാഭ്യാസ ആവശ്യത്തിനേ വിനിയോഗിക്കാവൂ, ഭൂമി കൈമാറ്റം ചെയ്യാനോ അന്യാധീനപ്പെടുത്താനോ പാടില്ല, ബാങ്കുകളിലോ ധനകാര്യസ്ഥാപനങ്ങളിലോ പണയപ്പെടുത്താനോ ഈടുവെക്കാനോ പാടില്ല, അനുവദിച്ച് ആവശ്യത്തിന് സ്ഥലം വേണ്ടാതെ വന്നാല്‍ സംസ്ഥാന സര്‍ക്കാറിനെ തിരികെ ഏല്‍പിക്കണം, കൈയേറ്റങ്ങളില്‍നിന്ന് ഭൂമി സംരക്ഷിക്കണം തുടങ്ങിയ വ്യവസ്ഥയോടെയാണ് ഭൂമി പതിച്ച് നല്‍കിയത്. നിബന്ധനകള്‍ ലംഘിച്ചാല്‍ ഉപാധിരഹിതമായി ചമയങ്ങളുള്‍പ്പെടെ സ്ഥലം സര്‍ക്കാറിന് തിരിച്ചു പിടിക്കാമെന്ന വ്യവസ്ഥയുണ്ട്. പരിശോധനക്കായി റവന്യൂ വകുപ്പില്‍നിന്ന് 1968ല്‍ മൂന്നു വര്‍ഷത്തെ പാട്ടത്തിനു ഭൂമി നല്‍കിയതു മുതല്‍ കെ. കരുണാകരന്‍ 1985ല്‍ പതിച്ചു നല്‍കിയ രേഖകളാണ് പരിശോധനക്കായി എടുപ്പിച്ചത്. പരിശോധയില്‍ വ്യവസഥകള്‍ ലംഘിച്ചാല്‍ സര്‍ക്കാറിന് ഭൂമി തിരിച്ചെടുക്കാം. അതുപോലെ നാരായണന്‍ നായര്‍ സെക്രട്ടറിയായി രൂപവത്കരിച്ച ട്രസ്റ്റിന്‍െറ, സെക്രട്ടേറിയറ്റിന് 100 മീറ്റര്‍ അകലെയുള്ള 37.5 സെന്‍റ് സ്ഥലത്തിന്‍െറ രേഖകളും പരിശോധിക്കും.

വഞ്ചിയൂര്‍ വില്ലേജിലുള്ള ഭൂമിയില്‍ എട്ടുനില ഫ്ളാറ്റാണ് പണിതത്. വിപണിയില്‍ 20 കോടിയിലധികം വിലവരുന്നതാണ് ഭൂമി. കേരള സര്‍വകലാശാലയില്‍ അഫിലിയേഷനുള്ള ഗവേഷണ കേന്ദ്രത്തിനും അഡ്മിനിസ്ട്രേറ്റിവ് ഓഫിസിനുമാണ് ഭൂമി നല്‍കിയത്. 2009ല്‍ ഇവിടെ വാണിജ്യ ആവശ്യത്തിനായി 10നില കെട്ടിടം നഗരസഭയുടെ എതിര്‍പ്പ് മറികടന്ന് നിര്‍മിച്ചിട്ടുണ്ട്. റബര്‍ കൃഷിക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ കരിങ്കല്‍ ക്വാറി നടത്തിയ പരാതിയില്‍ റവന്യൂ വകുപ്പ് പതിവ് റദ്ദാക്കി ഉത്തരവിറക്കിയിരുന്നു. അത് ലോ അക്കാദമി ഭൂമിപതിവിനും ബാധകമാണ്.

ലോ അക്കാദമി: എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചതിനെക്കുറിച്ച് തനിക്കറിയില്ലെന്ന് വി.എസ്

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിലെ പ്രശ്നം ശക്തമായിതന്നെ നിലനില്‍ക്കുന്നെന്ന് വി.എസ്. അച്യുതാനന്ദന്‍. പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളിലാണ് അക്കാദമി മാനേജ്മെന്‍റിന് എതിരായി തനിക്ക് ആക്ഷേപമുള്ളത്. അവര്‍ അമിതമായ ഭൂമി കൈവശം വെച്ച് അതുമിതും പറയുന്നു, കൈവശമുള്ള ഭൂമിയുടെ കാര്യം പറയുന്നില്ല, ദലിത് വിദ്യാര്‍ഥികളോട് ക്രിമിനല്‍ സ്വഭാവത്തോടെ പെരുമാറുന്നു. അതു ശരിയല്ല. അതിനെ ശക്തമായി എതിര്‍ക്കുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന് ഇടയാക്കുന്ന കാര്യം ചെയ്യുന്നു. അതും ശരിയല്ല. എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചതിനെക്കുറിച്ച് തനിക്കറിയില്ലെന്നും വി.എസ് പറഞ്ഞു.

ലോ അക്കാദമി ആരുടെ ഭൂമിയിലാണെന്ന് അറിയില്ല: ചെന്നിത്തല

കല്‍പറ്റ: തിരുവനന്തപുരം ലോ അക്കാദമിയുടെ ഭൂമി സര്‍ക്കാറിന്‍െറയാണോ എന്ന് അറിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാറിന്‍െറയാണോ അല്ലെയെന്ന് ഗവണ്‍മെന്‍റ് അന്വേഷിച്ച് കണ്ടെത്തണം. അതു സംബന്ധിച്ച് അറിയാതെ അഭിപ്രായം പറയുന്നത് ശരിയല്ല. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സ്ഥിതിക്ക് റിപ്പോര്‍ട്ട് പുറത്തുവരട്ടെ. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു.

സമരത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തതിനാല്‍ സമരം അനിശ്ചിതമായി നീണ്ടുപോവുകയാണ്. സര്‍ക്കാറിന് ഇച്ഛാശക്തിയില്ല. വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്നത് ന്യായമായ വിഷയങ്ങളാണ്. അതിനാല്‍തന്നെ സര്‍ക്കാര്‍ ഇടപെടാത്തത് പ്രതിഷേധാര്‍ഹമാണ്. സെക്രട്ടറിയേറ്റിന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള സമരം കണ്ടില്ളെന്നു നടിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

law-academy


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top