ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കാനായെന്ന് ജെയ്റ്റ്ലി പറഞ്ഞു. വളര്‍ച്ചാനിരക്ക് കൂടി. സര്‍ക്കാര്‍ ജനങ്ങളുടെ സാമ്പത്തിക കാവല്‍ക്കാരനാണ്. ജനങ്ങളുടെ പിന്തുണക്ക് ജെയ്റ്റ്ലി നന്ദിയുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു. ലോകസമ്പദ് വ്യവസ്ഥ അനിശ്ചിതത്വത്തിലാണ്. ക്രൂഡ് ഓയില്‍ വില ഉയരുന്നത് വികസ്വര രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാണ്. ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യ തിളക്കത്തോടെയാണ് നില്‍ക്കുന്നത്. വികസനത്തിന്റെയും തൊഴില്‍ സാധ്യതകളുടെയും നേട്ടം കൊയ്യാന്‍ യുവാക്കള്‍ക്ക് ശക്തി പകരുമെന്നും ധനമന്ത്രി പറഞ്ഞു. നോട്ട് നിരോധനം ധീരമായ നടപടിയായിരുന്നു. കള്ളപ്പണം, അഴിമതി എന്നിവ നിയന്ത്രിക്കാന്‍ സാധിച്ചു. ഉല്‍പ്പാദന രംഗത്ത് ഇന്ത്യ ആറാം സ്ഥാനത്താണ്. റെയില്‍വേ ബജറ്റും പൊതുബജറ്റില്‍ ഉള്‍പ്പെടുത്തിയത് ചരിത്ര തീരുമാനമാണെന്നും ധനമന്ത്രി വ്യക്തമാക്കി. ഇ.അഹമ്മദിന്റെ മരണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു കൊണ്ടാണ് സഭാ നടപടികള്‍ ആരംഭിച്ചത്. കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ബഹളം വെക്കുകയാണ്. അതിനിടെ കേരള എംപിമാര്‍ സഭ ബഹിഷ്കരിച്ചു.
ബജറ്റ് പ്രഖ്യാപനങ്ങള്‍:
കാര്‍ഷികം, ഗ്രാമവികസനം
കര്‍ഷകര്‍ക്ക് 10 ലക്ഷം കോടി രൂപയുടെ വായ്പ
ചെറുകിട ജലസേചനപദ്ധതികള്‍ക്ക് 5000 കോടി
കാര്‍ഷികരംഗത്ത് 4.1% വളര്‍ച്ച പ്രതീക്ഷിക്കുന്നു
കൃഷി വിജ്ഞാന് കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ സ്ഥാപിക്കും
വിള ഇന്‍ഷുറന്‍സിന് 9000 കോടി രൂപ
ക്ഷീരമേഖലയ്ക്ക് 9000 കോടി
പ്രാധമിക സഹകരണ സംഘങ്ങളുടെ കംപ്യൂട്ടര്‍ വത്കരണത്തിനും ആധുനിക വത്കരണത്തിനും 1900 കോടി
നബാര്‍ഡിന്റെ ജലസേചന പദ്ധതികള്‍ക്ക് 40,000 കോടി
ഒരുകോടി കുടുംബങ്ങളെ ദാരിദ്ര്യ വിമുക്തമാക്കും
50,000 ഗ്രാമങ്ങളെ 2019ഓടെ ദാരിദ്ര്യ വിമുക്തമാക്കും.
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 49,000 കോടി
132 കി,മി റോഡ് പ്രതിദിനം പി.എം.ജി.എസ്.വൈ പദ്ധതിയില്‍ നിര്‍മ്മിക്കും ഇതിന് 19,000 കോടി
5 ലക്ഷം യുവാക്കള്‍ക്ക് 2020ഓടെ മേസ്!തിരിപ്പണികളില് പരിശീലനം
കാര്‍ഷിക, ഗ്രാമ വികസന മേഖലയ്ക്ക് ആകെ 1,37,283 കോടിയുടെ വിഹിതമുണ്ട്
ആരോഗ്യം
കേരളത്തിന് എയിംസ് ഇല്ല
പുതിയ എയിംസ് ഗുജറാത്തിനും ജാര്‍ഖണ്ഡിനും
ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വില കുറയും
മുതിര്‍ന്ന പൗരന്മാര്ക്ക് ആരോഗ്യസ്ഥിതി രേഖപ്പെടുത്തിയ ആധാര്‍കാര്‍ഡ് പുറത്തിറക്കും
മുതിര്‍ന്നവര്‍ക്കായി ഹെല്‍ത്ത് കാര്‍ഡും
5000 മോഡിക്കല്‍ പി.ജി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കും
ഝാര്‍ഖണ്ഡിലും ഗുജറാത്തിലും പുതിയ എയിംസ്
വിദ്യാഭ്യാസം
യു.ജി.സി നിയമം പരിഷ്കരിക്കും
കോളേജുകള്‍ക്ക് സ്വയംഭരണാധികാരം
പ്രവേശന പരീക്ഷകള്‍ക്ക് സമിതി
റെയില്‍വേ
അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടിയുടെ റെയില്‍ സുരക്ഷാഫണ്ട് സ്വരൂപിക്കും
റെയില്‍വേയ്ക്കുള്ള ബജറ്റ് വിഹിതം 1,34,000 കോടി; കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് 51,000 കോടി
ഐആര്‍സിടിസി വെബ്സൈറ്റ് മുഖേനയുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങിന് സര്‍വ്വീസ് ചാര്‍ജ്ജ് ഒഴിവാക്കി
3500 കിലോമീറ്റര്‍ പുതിയ റെയില്‍പാത കമ്മീഷന് ചെയ്യും
2019ഓടെ എല്ലാ കോച്ചുകളിലും ബയോടോയ്ലറ്റുകള്‍
7000 സ്റ്റേഷനുകള്‍ സൗരോര്‍ജ്ജത്തിന് കീഴിലാക്കും
500 സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കും; ഭിന്നശേഷിക്കാര്‍ക്കായി കൂടുതല്‍ ലിഫ്റ്റുകളും എസ്കലേറ്ററുകളും
ടൂറിസവും തീര്‍ത്ഥാടനവും ലക്ഷ്യമാക്കി പുതിയ തീവണ്ടികള്‍ ഓടിക്കും
ഒരു ലക്ഷം കോടിയുടെ പ്രത്യേക റെയില്‍വെ സുരക്ഷാ നിധി രൂപീകരിക്കും
2020ഓടെ എല്ലാ ആളില്ലാ ലെവല്‍ ക്രോസുകളും ഇല്ലാതാക്കും.
3000 കി.മി പുതിയ റെയില്‍ പാത അടുത്ത സാമ്പത്തിക വര്‍ഷം നിര്‍മ്മിക്കും
ആദായനികുതി
മൂന്നു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല
2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ഇനിമുതല്‍ അഞ്ചു ശതമാനം നികുതി
50 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് പത്ത് ശതമാനം സര്‍ച്ചാര്‍ജ്
ഒരു കോടിക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 15 ശതമാനമായിരിക്കും നികുതി
രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള സംഭാവനയില് നിയന്ത്രണം
രാഷ്!ട്രീയ പാര്‍ട്ടികള്‍ക്ക് പണമായി സ്വീകരിക്കാവുന്ന സംഭാവന 2000രൂപ മാത്രം
കൂടുതല്‍ തുക ചെക്കായോ ഡിജിറ്റല്‍ ഇടപാടിലൂടെയോ കൈമാറാം.
രാഷ്ട്രീയ പാര്‍ട്ടികള്‍ ടാക്സ് റിട്ടേണ്‍ കൃത്യമായി സര്‍പ്പിക്കണം
ഡിജിറ്റല്‍ ഇന്ത്യ
ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പണം ഇടപാട് സേവനമായ ആധാര്‍ പേ
ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കായി 20 ലക്ഷത്തോളം പുതിയ പിഒഎസ് (പോയിന്റ് ഓഫ് സെയില്‍) മെഷീനുകള്‍
ഭീം ആപ്പ് പ്രോല്‍സാഹിപ്പിക്കുന്നതിനായി രണ്ടു പദ്ധതികള്‍
2500 കോടി ഡിജിറ്റല്‍ ഇടപാടുകളാണ് ലക്ഷ്യമിടുന്നത്
എല്ലാ പഞ്ചായത്തുകളിലും ബ്രോഡ് ബാന്റ് സൗകര്യം
ഭാരത് നെറ്റ് പദ്ധതിക്ക് 10,000 കോടി
ഒന്നരലക്ഷം ഗ്രാമങ്ങളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം
ഗതാഗതം
ഗതാഗതവികസനത്തിന് 2,41,387 കോടി
ദേശീയപാതാ വികസനത്തിന് 64,000 കോടി
പ്രതിദിനം 132 കി.മി റോഡ്
സാമൂഹ്യക്ഷേമ പദ്ധതികള്‍
2019ഓടെ ഒരു കോടി ഭവനരഹിതര്‍ക്ക് വീട്
വനിതാക്ഷേമപദ്ധതികള്‍ക്ക് 1,84,632 കോടി
തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി
100 തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കും
പ്രധാനമന്ത്രി മുദ്രയോജന പദ്ധതിയ്ക്ക് 2.44ലക്ഷം കോടി രൂപ
വരള്ച്ചാരഹിത പരിപാടി
അഞ്ചു വര്‍ഷത്തിനകം അഞ്ചു ലക്ഷം കുളങ്ങള്‍ നിര്‍മ്മിക്കും
ജലമലിനീകരണം രൂക്ഷമായ മേഖലകളില്‍ കുടിവെള്ളമെത്തിക്കും
28,000 മേഖലകളില്‍ നാലു വര്‍ഷത്തിനകം കുടിവെള്ളം .
പുതിയ വിദേശനിക്ഷേപനയം
ഫോറിന് ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് ബോര്‍ഡ് നിര്‍ത്തലാക്കി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply