Flash News

ഫെയ്സ്ബുക്ക് ഉപഭോക്താക്കള്‍ 190 കോടി കവിഞ്ഞു; നൂതന മാറ്റങ്ങള്‍ ഉടനെയെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്

February 2, 2017

zuckerberg-1940x1164ഫെയ്‌സ്ബുക്കിലെ അംഗങ്ങളുടെ എണ്ണം 190 കോടി കവിഞ്ഞെന്നു മാര്‍ക്ക് സക്കര്‍ബര്‍ഗ്. 65 ദശലക്ഷം ചെറുകിട കമ്പനികള്‍ ഉപഭോക്താക്കളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് ഫെയ്‌സ്ബുക്ക് വഴിയാണെന്നും സുക്കര്‍ തന്റെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസില്‍ കുറിച്ചു. വീഡിയോകള്‍ക്ക് കൂടുതല്‍ ശ്രദ്ധനല്‍കി കൊണ്ട് മുന്നോട്ട് പോവും. 15 കോടി ആളുകള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍ ഉപയോഗിക്കുന്നുണ്ട്.

മെസഞ്ചറില്‍ പുതിയ ക്യാമറ കൊണ്ടുവന്നു. ഫെയ്‌സ്ബുക്കില്‍ ഉടന്‍ ആരംഭിക്കും. അറിവിനായും പിന്തുണയ്ക്കായും സുരക്ഷയ്ക്കായും ലോകനന്മയ്ക്കായുള്ള ശക്തിയാവാനും നമ്മളാഗ്രഹിക്കുന്ന കൂട്ടായ്മ സൃഷ്ടിച്ചെടുക്കാന്‍ ഞങ്ങള്‍ ഇനിയുമേറെ പ്രയത്‌നിക്കേണ്ടതുണ്ടെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

10 വര്‍ഷത്തെ റോഡ് മാപ്പും പോസ്റ്റിനോടൊപ്പം സുക്കര്‍ബര്‍ഗ് ചേര്‍ത്തിട്ടുണ്ട്. റോഡ്മാപ്പ് പ്രകാരം 120 കോടി ആളുകള്‍ വാട്‌സാപ്പില്‍ സജീവമാണ്. 100 കോടി ആളുകള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. അഞ്ച് കോടിയിലധികം ആളുകള്‍ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് ഉപയോഗിക്കുന്നതായും സുക്കര്‍ബര്‍ഗ് അവകാശപ്പെട്ടു. 50 ലക്ഷത്തിലധികം വിര്‍ച്ച്വല്‍ റിയാലിറ്റി ഉപകരണങ്ങള്‍ ഫെയ്‌സ്ബുക്ക് ഇതുവരെ വിറ്റഴിച്ചതായും പറയുന്നു.

നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ് പോലുള്ള വീഡിയോ സംവിധാനങ്ങളാകില്ല ഉണ്ടാകുകയെന്നും മൊബൈല്‍ ഉപയോക്താക്കളെ കേന്ദ്രീകരിച്ചാകും മാറ്റങ്ങളെന്നും അദ്ദേഹം സൂചന നല്‍കുന്നു. കൂടുതല്‍ ഡാറ്റാ ഉപയോഗിക്കാത്ത തരത്തിലാകും ഇതിന്റെ പ്രവര്‍ത്തനം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top