തിരുവനന്തപുരം: അഴിമതി കേസുകളില്‍ പ്രത്യേക വിദഗ്ധ സംഘത്തെ നിയോഗിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ അടിയന്തര നടപടി എടുക്കണമെന്ന് ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്. അഴിമതി കേസുകളില്‍ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്. ഉന്നത സ്വാധീനം ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കപ്പെടുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാറ്റൂര്‍, മൈക്രോ ഫിനാന്‍സ്, ടൈറ്റാനിയം, ബാര്‍കോഴക്കേസ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസ് വകുപ്പ് മേധാവിയായ വിജിലന്സിനെതിരെയുളള വിഎസിന്റെ വിമര്‍ശനങ്ങള്‍.
വിജിലന്‍സ് കോടതിയും അടുത്തിടെ ഉന്നയിച്ചിരുന്ന വിമര്‍ശനങ്ങളെ ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ വിഎസ് ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളും. വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതൊഴിച്ചാല്‍ മറ്റൊന്നും ഈ കേസില്‍ നടന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിട.
ഉന്നയിക്കപ്പെടുന്ന പരാതികളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷവും പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കാത്തത് ദുരൂഹമാണ്. വിദഗ്ധ സംഘത്തെ ഇത്തരം കേസുകള്‍ അടിയന്തരമായി ഏല്‍പ്പിക്കണമെന്നും വിഎസ് പറഞ്ഞു.
സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയ ടൈറ്റാനിയം അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞിനും രമേശ് ചെന്നിത്തലക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി 2014 ഏപ്രില്‍ 28ന് ഉത്തരവിട്ടു.
ഇത് 2014 ഡിസംബര്‍ 19ന് ഹൈകോടതി ശരിവെച്ചു. ഈ കേസ് ഒരു എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നിട്ടും വിജിലന്‍സിന്‍െറ അന്വേഷണം നടക്കുന്നതായി മനസ്സിലാക്കുന്നില്ല.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply