Flash News
ജോ ബൈഡന്‍ അമേരിക്കയുടെ 46-ാം പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും   ****    കല്യാണത്തേക്കാള്‍ പ്രാധാന്യം ജീവകാരുണ്യ പ്രവര്‍ത്തനം തന്നെ, വിവാഹപ്പന്തലില്‍ നിന്ന് ആംബുലന്‍സുമായി വരന്‍ ആശുപത്രിയിലേക്ക്   ****    തമിഴ്‌നാട്ടിലെ ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് പോൾ ദിനകരന്റെ വീട്ടിലും 28 സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി   ****    പുള്ളിപ്പുലിയെ പിടികൂടി കൊന്നു ഭക്ഷിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തു   ****    നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മന്ത്രിമാര്‍ക്ക് ബോധോദയം; ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ നേരിട്ടെത്തുന്നു   ****    ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്‌സീന്‍ ലഭിച്ചെന്ന് കൗണ്ടി ജഡ്ജി കെ. പി. ജോര്‍ജ്   ****   

ടോംഗോയിലെ മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കും

February 2, 2017

released-jail-togo.jpg.image.784.410

ടോഗോയിൽ ജയിലിലായ മലയാളി യുവാക്കൾക്കൊപ്പം, കേസ് നടത്താൻ എത്തിയ അഭിഭാഷകൻ നിസാർ കോച്ചേരി

ടോംഗോ ജയിലിലായിരുന്ന അഞ്ച് മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. എളമക്കര സ്വദേശി തരുണ്‍ ബാബു, സഹോദരന്‍ നിധിന്‍ ബാബു, കലൂര്‍ സ്വദേശികളായ ഗോഡ്വിന്‍ ആന്‍റണി, എടത്തല സ്വദേശി ഷാജി അബ്ദുല്ലക്കുട്ടി എന്നിവരാണ് ടോംഗോയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് മോചിതരായത്. നാലുപേരും 2013 മുതല്‍ ടോംഗോയില്‍ തടവിലാണ്. കപ്പല്‍ ജീവനക്കാരായിരുന്ന ഇവരെ കടല്‍കൊള്ളക്കാരെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് ജയിലിലാക്കിയത്.

വിദേശകാര്യ മന്ത്രാലയത്തിന്‍െറ ഇടപെടലിനെ തുടര്‍ന്ന് ഇവര്‍ക്ക് ടോംഗോ പ്രസിഡന്‍റ് മാപ്പു നല്‍കി ജയില്‍മോചിതരാക്കുകയായിരുന്നു. ചൊവ്വാഴ്ച ജയില്‍ മോചിതരായ യുവാക്കളെ ടോഗോയിലെ ഇന്ത്യന്‍ എംബസി ഇടപെട്ട് താമസിപ്പിച്ചിരിക്കുകയാണെന്നും യാത്രാരേഖകള്‍ ശരിയാകുന്നതോടെ ഉടന്‍ നാട്ടിലെത്താനാകുമെന്നും ഇവരുടെ കേസ് കൈകാര്യം ചെയ്ത ദോഹയിലെ അഭിഭാഷകന്‍ നിസാര്‍ കോച്ചേരി പറഞ്ഞു. കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി മലയാളിയായ അരുണാണ് ഇവരെ 2013 ജൂലൈയില്‍ ടോഗോയിലെത്തിച്ചത്. കപ്പലില്‍ എത്തിച്ച ശേഷം ജോലി ആരംഭിക്കാന്‍ വൈകുമെന്ന് അറിയിച്ച് പിന്നീട് ഇവരെ തിരികെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മോഷണവും മോഷണശ്രമവുമായിരുന്നു കുറ്റം. ഇവരെ ടോഗോയില്‍ എത്തിച്ച അരുണും അറസ്റ്റിലായി.

released-jail-togo1.jpg.image.784.410

നിസാര്‍ കോച്ചേരി ടോഗോയിലെ അഭിഭാഷകര്‍ക്കൊപ്പം

2015-ല്‍ കോടതി ഇവര്‍ക്കു നാലു വര്‍ഷം തടവും 90 കോടി സിഎഫ്എ ഫ്രാങ്ക് പിഴയും (14 ലക്ഷം യുഎസ് ഡോളര്‍) ശിക്ഷിച്ചു. കേസ് നടപടികള്‍ മനസ്സിലാക്കാനോ തങ്ങളുടെ നിരപരാധിത്വം തെളിക്കാനായുള്ള നിയമസഹായമോ ഇവര്‍ക്കു ലഭിച്ചില്ല. നാട്ടിലെ ബന്ധുക്കള്‍ മുഖ്യമന്ത്രി മുതല്‍ രാഷ്ട്രപതി വരെയുള്ളവര്‍ക്കു പരാതി നല്‍കുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തതോടെയാണ് മോചന ശ്രമത്തിനായി കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഇടപെടുന്നത്.

നിയമസഹായം നല്‍കാനായി ദോഹയിലെ അഭിഭാഷകനായ നിസാര്‍ കോച്ചേരിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഒന്നര വര്‍ഷത്തിനിടെ ആറു തവണ നിസാര്‍ ടോഗോയിലെത്തി കേസ് നടത്തി. കേന്ദ്ര വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഉള്‍പ്പെടെയുള്ളവര്‍ ഇവരുടെ മോചനത്തിനായി ശ്രമം നടത്തിയിരുന്നു. രണ്ടു വര്‍ഷം ബാക്കി നില്‍ക്കെയാണു മോചനം. പിഴയായി വിധിച്ച വന്‍തുക ഇളവു ചെയ്തതാണ് ഇവര്‍ക്കു തുണയായത്. പിഴത്തുക ഒഴിവാക്കിയിരുന്നില്ലെങ്കിലും വീണ്ടും ജയിലില്‍ തുടരേണ്ടി വന്നേനെ.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top