ഫ്ളോറിഡ: ആര്‍ട്ട് ലവേഴ്സ് ഓഫ് അമേരിക്ക (അല) എന്ന ദേശീയ സംഘടനയുടെ ഫ്ളോറിഡ ചാപ്റ്ററിന്റെ രൂപീകരണവും, ഉദ്ഘാടനവും മുന്‍ കേരള വിദ്യാഭ്യാസ മന്ത്രിയും, എം.പിയും, പോളിറ്റ് ബ്യൂറോ മെമ്പറുമായ എം.എ ബേബിയുടെ സാന്നിധ്യത്തില്‍ “അല’യുടെ ദേശീയ അധ്യക്ഷന്‍ ഡോ. രവി പിള്ളയുടെ അധ്യക്ഷതയില്‍ കൂടി.
ആനുകാലിക കാലഗതി മനസ്സിലാക്കി, പ്രബുദ്ധതയും പ്രതിബദ്ധതയും ഉള്‍ക്കൊണ്ട്, സാംസ്കാരിക കേരളത്തിന്റെ സമ്പന്നമായ കലയും, മലയാള ഭാഷയും വരുംതലമുറയില്‍ എത്തിക്കുവാനും, വേറിട്ടൊരു നിലവാരത്തില്‍ ഭാരത സംസ്കാരത്തിന്റെ ഉള്‍നാമ്പുകളില്‍ ഉറങ്ങിക്കിടക്കുന്ന -ചില കലാ- സാംസ്കാരിക വൈഭവങ്ങള്- അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഹൃദ്യതയോടെ എത്തിക്കുവാന്‍ “അല’യിലൂടെ ശ്രമിക്കുന്നു.
അശരണര്‍ക്കും ആര്‍ത്തര്‍ക്കും, ആലംബഹീനര്‍ക്കും ആശയും അഭയസ്ഥാനവുമായി “അല’ നിലകൊള്ളും എന്നത് ഈ സംഘടനയുടെ മറ്റൊരു ആവേശകരമായ നിലപാടായി ഇതിന്റെ സംഘാടകര്‍ ഉറപ്പു നല്കുന്നു.
കക്ഷി-മത-ജാതി പരിഗണനകള്‍ക്ക അപ്പുറം വിഭജനത്തിന്റേയും, വിദ്വേഷത്തിന്റേയും ഇരുട്ട് മാറി- സമത്വത്തിന്റെ ഒരു പുതിയ നിലവാരത്തില്‍ ചിന്തിക്കുന്ന ഏവരേയും ഈ സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതായി “അല’യുടെ നേതൃത്വം അറിയിച്ചു.
അലയുടെ ഫ്ളോറിഡ ചാപ്റ്ററിന്റെ പ്രഥമ കമ്മിറ്റിയുടെ പ്രസിഡന്റായി ശാമുവേല്‍ തോമസ്, സെക്രട്ടറിയായി ബിജു ഗോവിന്ദന്‍കുട്ടി, ട്രഷററായി അശോക് പിള്ള എന്നിവരെ യോഗം തെരഞ്ഞെടുത്തു. കൂടാതെ ആശാമോള്‍ പവിത്രന് (വൈസ് പ്രസിഡന്റ്), ബിജു ആന്റണി (വൈസ് പ്രസിഡന്റ്), ഏബ്രഹാം കളത്തില്‍ (ജോയിന്റ് സെക്രട്ടറി), വേണു ഗോപാല്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരും കമ്മിറ്റി മെമ്പേഴ്സായി സരള വേണു, വേണുഗോപാലന്‍, അജി വര്‍ഗീസ്, ജോജി ജോണ്‍, ബിന്ദു അശോക്, ബെന്റി ജോണ്‍, അനില്‍ കരുണാകരന്, ശ്യാമ കളത്തില്‍ എന്നിവരേയും തെരഞ്ഞെടുത്തു.
അലയുടെ ദേശീയ കോര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് തോമസ് (ന്യൂയോര്‍ക്ക്), വൈസ് പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് (ന്യൂജേഴ്സി) എന്നിവരുടെ സാന്നിധ്യവും പ്രഥമ യോഗത്തിന് പകിട്ട് ഉയര്‍ത്തി. അലയുടെ ബന്ധപ്പെടുവാന്‍ വിളിക്കുക: സാമുവേല്‍ തോമസ് (954 966 7385), അശോക് പിള്ള (239 357 8815), ബിജു ഗോവിന്ദന് കുട്ടി (786 879 9910), ഏബ്രഹാം കളത്തില്‍ (561 827 5896).
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply