Flash News

ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ മൂന്നാമത് ഷോറൂമിന്റെ ഉദ്‌ഘാടനം ചിക്കാഗോയില്‍ നടന്നു

February 6, 2017

030A1218

 

ചിക്കാഗോ: ഹൂസ്റ്റണിലും ന്യൂജേഴ്‌സിലും ആരംഭിച്ച ഷോറൂമുകള്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ആത്മ വിശ്വാസവുമായി ജോയ് ആലൂക്കാസിന്റെ മൂന്നാമത് ഷോറൂം ചിക്കാഗോയിലെ ഇന്ത്യാക്കാരൂടെ കേന്ദ്രമായ ഡിവോണ്‍ അവന്യുവില്‍ ഫെബ്രുവരി നാലിനു 11 മണിക്ക് യൂ .എസ്.കോണ്‍ഗ്രെസ്സ്മാന്‍ രാജ കൃഷ്ണമൂര്‍ത്തിയും സീറോ മലബാര്‍ സഭാ ബിഷപ്പ് ജേക്കബ് അങ്ങാടിയത്തും ചേര്‍ന്ന് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു.

രാജ കൃഷ്ണമൂര്‍ത്തി, ബിഷപ്പ് അങ്ങാടിയത്ത്, ബെന്നി വാച്ചാച്ചിറ, ഫ്രാന്‍സി വര്‍ഗീസ്, ചേംബര്‍ ഭാരവാഹികള്‍, അനിയന്‍ ജോര്‍ജ് എന്നിവര്‍ നിലവിളക്കു കൊളുത്തി ഷോറൂമിന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു.  തന്റെ മുഖ്യ പ്രസംഗത്തില്‍ രാജ കൃഷ്ണമൂര്‍ത്തി ജോയ് ആലുക്കാസിന്റെ ഷോറൂമിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നതിലുള്ള സന്തോഷം അറിയിക്കുകയും എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുകയും ചെയ്തു.  ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ എല്ലാ സംരംഭങ്ങള്‍ക്കും ആശംസകള്‍ അര്‍പ്പിച്ച് ബിഷപ്പ് അങ്ങാടിയത്ത് സംസാരിച്ചു.

ഉദ്ഘാടന ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നേതാക്കളും ജോയ് ആലൂക്കാസിന്റെ സാരഥികളും പങ്കെടുത്തു. മുഖ്യാതിഥികളായ യൂ.എസ്.കോണ്‍ഗ്രെസ്സ്മാന്‍ രാജ കൃഷ്ണമൂര്‍ത്തി, സീറോ മലബാര്‍ സഭാ ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത് കൂടാതെ ജോയ് ആലുക്കാസിന്റെ യൂ.എസ്.ഓപ്പറേഷന്‍സ് മാനേജര്‍ ഫ്രാന്‍സി വര്‍ഗീസ്, യൂ.എസ്.കോര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജ്, ഫോമാ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ചിക്കാഗോ ചേംബര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹികള്‍, ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധി, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് നേതാവ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, പ്രവാസി ചാനല്‍ യുണൈറ്റഡ് മീഡിയ മാനേജിങ് പാര്‍ട്ണര്‍ ഗ്യാസ് ഡിപ്പോ ചെയര്‍മാന്‍ ജോയ് നെടിയകാലായില്‍, ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ പീറ്റര്‍ കുളങ്ങര,  ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് നേതാവ് പോള്‍ പറമ്പി, ഡോക്ടര്‍ സാല്‍ബി പോള്‍, ഫോമാ നാഷണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളം, പ്രവാസി ചാനലിന്റെ ജോസ് മണക്കാട്ട്, എസ് .ഏം.സി.സി.പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാരന്‍, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ബീന വള്ളിക്കളം, ചിക്കാഗോ മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, മുന്‍ ഫൊക്കാന നേതാവ് ജോയി ചെമ്മാച്ചേല്‍, ബിജി എടാട്ട്, ബിജി സി മാണി, പോള്‍സണ്‍ കുളങ്ങര, മാധ്യമ പ്രവര്‍ത്തകര്‍ ജോയിച്ചന്‍ പുതുക്കുളം, പി.പി.ചെറിയാന്‍ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

ചിക്കാഗോ ഷോറൂമിലെ ആദ്യ വില്പന കോണ്‍ഗ്രെസ്സ്മാന്‍ രാജ കൃഷ്ണമൂര്‍ത്തി സണ്ണി വള്ളിക്കളം, ഗ്ലാഡ്‌സണ്‍ വര്‍ഗീസ് എന്നീ കുടുംബങ്ങള്‍ക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.  അനിയന്‍ ജോര്‍ജ് എം.സി ആയിരുന്ന ചടങ്ങില്‍ ഫ്രാന്‍സി വര്‍ഗീസ് നന്ദി പ്രകാശനം നിര്‍വഹിച്ചു.

പുതിയ മാര്‍ക്കറ്റുകളില്‍ സജീവമാകാനുള്ള കമ്പനിയുടെനയത്തിറ്റ്‌നെ ഭാഗമായാണു അമേരിക്കയില്‍ ഷോറൂമുകള്‍ തുറക്കുന്നത്. കമ്പനി സജീവമായ11 രാജ്യങ്ങളിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുവാനും ലക്ഷ്യമിടുന്നു.  ലോകോത്തര ഗുണ നിലവാരവും കലാമേന്മയുമൂള്ള ജൂവലറി സമീപത്തുനിന്നു തന്നെ വാങ്ങാമെന്നതിനാല്‍  ന്യൂജേഴ്‌സിയിലെയും ഹൂസ്റ്റണിലെയും ഉപഭോക്താക്കള്‍ ഏറെ സന്തുഷ്ടരാണെന്നു ജോയ് ആലൂക്കസ് സാരഥികള്‍ ചൂണ്ടിക്കാട്ടുന്നു.  ഗുണ മേന്മയും വീശ്വാസ്യതയും കാത്തു സൂക്ഷിക്കുന്ന ജോയ് ആലൂക്കാസിന്റെ ബ്രാന്‍ഡ് നെയിം ഇവിടെയും വിജയ പതാക പാറിക്കുന്നു.

ജോയ് ആലൂക്കാസ് ഗ്രൂപ്പ് സ്ഥാപിതമയപ്പോള്‍ മുതല്‍ അമേരിക്കന്‍ മാര്‍ക്കറ്റ് തങ്ങള്‍ ലക്ഷ്യമിടുന്നതാണെന്നു, ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലൂക്കാസ് പറഞ്ഞു.”തൂടര്‍ച്ചയായ് മൂന്ന് ഷോറൂമുകള്‍ അമേരിക്കയില്‍ തുടങ്ങുന്നത് മികച്ച ജൂവലറി ഷോപ്പിംഗ് അനുഭവം ജനങ്ങള്‍ക്കു ലഭ്യമാകട്ടെ എന്ന ലക്ഷ്യത്തോടെയാണ്. പ്രമുഖ നഗരമായ ചിക്കാഗോ വൈവിധ്യ സംസ്‌കാരത്തിന്റെ കേന്ദ്രവുമാണ്. ഏറ്റവും മികച്ച ജൂവലറി വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നു വന്ന കസ്റ്റമേഴ്‌സിനായി ഞങ്ങള്‍ അവതരിപ്പിക്കുകയാണ്,” അദ്ധേഹം പറഞ്ഞു.

ഒരു ദശലക്ഷത്തോളം മോഡലുകള്‍ ചിക്കാഗോ ഷോറുമില്‍ നിന്നു ലഭ്യമാകും.  പരമ്പരാഗത ശെലിയിലും വ്യത്യസ്ത സാംസ്‌കാരിക തനിമയിലും അന്താരാഷ്ട്ര തലത്തിലുമുള്ള മോഡലുകാണു വിപണനം ചെയ്യപ്പെടുക. ജോയ് ആലൂക്കാസിന്റെ തനതു ബ്രാന്‍ഡുകളും ഇതില്‌പെടുന്നു. വേദാ ടെമ്പിള്‍ ജൂവലറി, പ്രൈഡ് ഡയമണ്ട്‌സ്, എലഗന്‍സ പൊല്‍കി ഡയമണ്ട്‌സ്, മസാകി പേള്‍സ്, സെനിന ടര്‍ക്കിഷ് ജൂവലറി, ലിറ്റില്‍ ജോയ് കിഡ്‌സ് ജൂവലറി, അപൂര്‍വ ആന്റിക് കളക്ഷന്‍, രത്‌ന പ്രെഷ്യസ് സ്‌റ്റോണ്‍ ജൂവലറി തുടങ്ങിയവ ഇവയില്‌പെടും. ഇതിനു പുറമെ സ്വര്‍ണം, ഡയമണ്ട്, പ്രെഷ്യസ് സ്‌റ്റോണ്‍, പ്ലാറ്റിനം, പേള്‍ എന്നിവയിലുള്ള ജൂവലറിയും ലഭമാണ്.

വിവിധ ബിസിനസ്  രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജോയ് ആലുക്കാസ് മള്‍ട്ടിബില്യന്‍ ഡോളര്‍ സ്ഥാപനമാണ്. ഇന്ത്യ, യു.എ.ഇ., സൗദി അറേബ്യ, ബഹരൈന്‍, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, സിങ്കപ്പോര്‍, മലേഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ ആലൂക്കസ് സ്ഥപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.  ജൂവലറിക്കു പുറമെ, മണി എക്‌സ്‌ചേഞ്ച്, ഫാഷന്‍ ആന്‍ഡ് സില്‍ക്‌സ്, ലക്ഷറി എയര്‍ ചാര്‍ട്ടര്‍, മാളുകള്‍, റിയല്‍ട്ടി എന്നിവ ഇവയില്‌പെടും. 8000ല്‍ പരം പേര്‍ ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു.

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങളായ ടി.വി.ഏഷ്യ, ഏഷ്യാനെറ്റ്, ഫഌവഴ്‌സ് ടി.വി.ചാനല്‍, കൈരളി ചാനല്‍, പ്രവാസി ചാനല്‍, കെ.വി.ടി.വി, എന്‍.ടി.വി തെലുഗ് ചാനല്‍, ടി.വി.5 തെലുഗ് ചാനല്‍, മന ടി.വി. തെലുഗ് ചാനല്‍, ടി.വി.9 തെലുഗ് ചാനല്‍, സംഗമം പത്രം, കേരള എക്‌സ്പ്രസ്സ്, ആഴ്ചവട്ടം, ഇമലയാളി, ഡി.എല്‍.എ ടൈംസ്, ജോയിച്ചന്‍ പുതുക്കുളം, അശ്വമേധം, മഴവില്‍ എഫ്.എം., മലയാളി എഫ്.എം എന്നീ മാധ്യമങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.

030A1249 030A1261 030A1274 030A1316 030A1327


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top