Flash News

ഫെയ്സ്ബുക്കിലും സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

February 6, 2017

8c3d232ce2abf1162e83eb3034d95a3311e8d5e0452fdb69cad6c742b2406534ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങള്‍ ബാല പീഡനവുമായി ബന്ധപ്പെട്ടുള്ള അശ്ലീല, ഡേറ്റിംഗ് വെബ്‌സൈറ്റുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ നടന്ന അന്വേഷണത്തില്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വെബ്‌സൈറ്റുകളില്‍ നിന്നെടുത്ത ദശലക്ഷക്കണക്കിന് ഫോട്ടോകളാണ് ഡേറ്റിങ്, പോണ്‍ വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പ്രാദേശിക സമൂഹമാധ്യമങ്ങളില്‍ എടുത്ത ചിത്രങ്ങളുണ്ടെങ്കിലും പകുതിയിലേറെ ഫോട്ടോകളും ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നതാണ്.

കുട്ടികള്‍ നീന്തുന്നതും കായികവിനോദങ്ങളിലേര്‍പ്പെടുന്നതും ജിംനാസ്റ്റിക്‌സ് പരിശീലനം നടത്തുന്നതുമായുള്ള ചിത്രങ്ങളാണ് ബാലപീഡകര്‍ ലക്ഷ്യം വയ്ക്കുക. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പല രാജ്യങ്ങളും ശക്തമായ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ പല ഇമേജ് ഷെയറിങ് വെബ്‌സൈറ്റുകളും ട്രാക്ക് ചെയ്യാന്‍ കഴിയാത്ത വിധം പ്രവര്‍ത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി കുട്ടികളെ വലയില്‍ വീഴ്ത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളെപ്പറ്റി പരാതികള്‍ കൂടി വരികയാണ്.

കുട്ടികളുടെ മാത്രമല്ല അശ്ലീല വെബ്‌സൈറ്റുകളിലുള്ളത്. യുവതികളുടെയും, സിനിമാ നടിമാരുടെയും ചിത്രങ്ങള്‍ ഇത്തരം വെബ്‌സൈറ്റുകളില്‍ പ്രൊഫൈല്‍ ചിത്രമായി ചേര്‍ത്തിട്ടുണ്ട്. ഓണ്‍ലൈന്‍ ഫാമിലി ബ്ലോഗുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ചിത്രങ്ങളും ഇതിന് ഉപയോഗിക്കാറുണ്ട്.

ഒരൊറ്റ റൈറ്റ് ക്ലിക്കിലൂടെ ഫെയ്‌സ്ബുക്കില്‍ നിന്നുള്‍പ്പെടെ ആരുടെയും ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യാം. കുട്ടികളുടെ 4.5 കോടി ഫോട്ടോകളുള്ള ഒരു ഇമേജ് ഷെയറിങ് വെബ് സൈറ്റില്‍ പകുതിയും പ്രശസ്ത സമൂഹമാധ്യമങ്ങളില്‍ നിന്നുള്ളതാണ്. മാത്രമല്ല ഇമേജസ് ഫ്രം ഫെയ്‌സ്ബുക്ക്, കിക്ക് ഗേള്‍സ് (kik ഒരു പ്രാദേശിക സമൂഹമാധ്യമമാണ്) എന്ന് ഫോള്‍ഡറുകള്‍ക്ക് പേരിട്ടവരുമുണ്ട്. മൈ ഡോട്ടേഴ്‌സ് ഇന്‍സ്റ്റഗ്രാം ഫ്രണ്ട്‌സ്, കിഡ്‌സ് അറ്റ് ബീച്ച്, നൈസ് ബോയ്‌സ് പ്ലേ ഇന്‍ റിവര്‍, ജിംനാസ്റ്റ്‌സ് എന്നിങ്ങനെയാണ് ചില ഫോള്‍ഡറുകളുടെ പേരുകള്‍. ശരിക്കും ഇതും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണമാണ് എന്ന് നിയമവിദഗ്ധര്‍.

കുട്ടികളുടെ എല്ലാ ചിത്രങ്ങളും അശ്ലീലം കലര്‍ന്നവയല്ല. നീന്തുന്നതും ജിംനാസ്റ്റിക്‌സ് വേഷത്തിലുമെല്ലാം നില്‍ക്കുന്ന ചിത്രങ്ങള്‍ക്കു താഴെ ചില അശ്ലീല കമന്റുകള്‍ കാണാറുണ്ട്. നമുക്ക് നിഷ്‌കളങ്കമായി തോന്നുന്ന പല കാഴ്ചകളും മറ്റുള്ളവര്‍ക്ക് അങ്ങനെയാവണമെന്നില്ല. ഫെയ്‌സ്ബുക്കില്‍ കുട്ടികളുടെ ചിത്രങ്ങള്‍ നല്‍കുമ്പോള്‍ വേണ്ടപ്പെട്ടവര്‍ക്കു മാത്രം കാണാവുന്ന വിധം ലോക്ക്ഡ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top