- Malayalam Daily News - https://www.malayalamdailynews.com -

ട്രം‌പിന്റെ കുടിയേറ്റ വിരുദ്ധ നയത്തിന് തിരിച്ചടികള്‍ കൂടുന്നു; ഫെയ്സ്ബുക്ക്, ഗൂഗിള്‍, ആപ്പിള്‍, ഇന്റല്‍, നെറ്റ്ഫ്ലിക്സ് തുടങ്ങി 127 ബഹുരാഷ്ട്ര കമ്പനികള്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു

trumpവാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ ഉത്തരവിനെതിരെ ബഹുരാഷ്ട്ര കമ്പനികള്‍ രംഗത്ത്. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ആപ്പിള്‍, ഇന്റല്‍, സ്‌നാപ്, നെറ്റ് ഫ്‌ളിക്‌സ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ നേതൃത്വത്തിലാണ് പുതിയ നീക്കം. ട്രംപിന്റെ നീക്കത്തിനെതിരെ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 127 ബഹുരാഷ്ട്ര കമ്പനികള്‍ ട്രംപിന്റെ നയത്തിനെതിരെ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ആദ്യം 96 കമ്പനികളായിരുന്നു കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് മറ്റ് കമ്പനികളും ഈ കൂട്ടായ്മയില്‍ പങ്കാളികളാകുകയായിരുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം അമേരിക്കന്‍ സമ്പദ് വ്യവസ്ഥക്കുണ്ടാക്കിയ നേട്ടം കമ്പനികള്‍ ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കുടിയേറ്റക്കാരെ തടയുന്നത് വലിയ നഷ്ടങ്ങള്‍ വരുത്തിവെക്കുമെന്നും നയന്‍ത്ത് സര്‍ക്യൂട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്നറിയിപ്പ് നല്‍കുന്നു. സുരക്ഷയാണ് പ്രശ്‌നമെങ്കില്‍ പരിശോധന കാര്യക്ഷമമാക്കുകയാണ് വേണ്ടതെന്നും ഹര്‍ജിയില്‍ കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ഇത്തരമൊരു നീക്കം നടത്തുന്നതിനെക്കുറിച്ച് കമ്പനികള്‍ ആലോചിച്ചിരുന്നു. എന്നാല്‍ ട്രംപ് ഭരണകൂടം തീരുമാനത്തില്‍ നിന്ന് പിന്മാറുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. വിപരീതമായി കാര്യങ്ങള്‍ നീങ്ങിയതോടെയാണ് കമ്പനികളുടെ നടപടികളുമായി രംഗത്തെത്തിയത്. പ്രധാനമായും ഐ.ടി കമ്പനികളാണ് വൈറ്റ്ഹൗസ് നയങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. പ്രതിഷേധം മറ്റു രൂപത്തില്‍ നടത്തുന്നതിനെ കുറിച്ചും കമ്പനികള്‍ ആലോചിക്കുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]